നിലപാടുകളിൽ വിട്ടുവീഴ്ചയേതുമില്ലാതെ ഏറെക്കാലം പാർട്ടിയെ നയിച്ച ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റ് നേതാവ്; സഖാവ് ഹർകിഷൻ സിങ്ങ് സുർജിത്തിന്റെ ഓർമദിനത്തിൽ അനുസ്‌മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കമ്മ്യുണിസ്റ്റ് നേതാവ് ഹർകിഷൻ സിങ്ങ് സുർജിത്തിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഓർമദിനത്തിൽ ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി അനുസ്‌മരണ കുറിപ്പ് പങ്കുവെച്ചത്. നിലപാടുകളിൽ വിട്ടുവീഴ്ചയേതുമില്ലാതെ ഏറെക്കാലം പാർടിയെ നയിച്ച ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം എന്നായിരുന്നു മുഖ്യമന്ത്രി കുറിച്ചത്. സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ശക്തമായ വികാരവും ഐക്യവും ഉയർന്നുവരുന്ന ഈ സാഹചര്യത്തിൽ ഹർകിഷൻ സിങ്ങ് സുർജിത്തിന്റെ സ്മരണ രാജ്യത്തെ മതനിരപേക്ഷ ചേരിക്കാകെ ഊർജ്ജമാവുക തന്നെ ചെയ്യും എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചത്.

also read: ഹരിയാനയിലും സംഘപരിവാര്‍ കലാപം; രണ്ട് ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെട്ടു

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് സഖാവ് ഹർകിഷൻ സിങ്ങ് സുർജിത്തിന്റെ ഓർമ്മദിനമാണ്. നിലപാടുകളിൽ വിട്ടുവീഴ്ചയേതുമില്ലാതെ ഏറെക്കാലം പാർടിയെ നയിച്ച ഉജ്ജ്വലനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേയ്ക്ക് എടുത്തു ചാടിയ കൗമാരക്കാരനിൽ നിന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായി വളർന്ന സുർജിത്തിന്റെ ത്യാഗോജ്വലമായ ജീവിതം ഇന്ത്യൻ രാഷ്ട്രീയ വിദ്യാർത്ഥികൾക്കാകെയും പാഠപുസ്തകമാണ്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ തൊഴിലാളികളുടേയും കർഷകരുടേയും പ്രശ്നങ്ങളേറ്റെടുത്ത് അവരുടെ ശബ്ദമായി മാറാൻ സഖാവ് സുർജിത്തിനു കഴിഞ്ഞു. സൈദ്ധാന്തികമായ കാഴ്ചപ്പാടുകളെ പ്രയോഗതലത്തിലേക്ക് പരിവർത്തനം ചെയ്തെടുക്കാൻ മാർക്സിസം-ലെനിനിസത്തിൽ അറിയുറച്ചുകൊണ്ട് അദ്ദേഹം നടത്തിയ ഇടപെടലുകൾ എന്നും സ്മരണീയമാണ്.
ബിജെപി വിരുദ്ധ മതനിരപേക്ഷ രാഷ്ട്രീയ കക്ഷികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിൽ അദ്ദേഹം മുന്നിൽ നിന്നു. 2004 ൽ സിപിഐഎം ജനറൽ സെക്രട്ടറി എന്ന നിലയിൽ ബിജെപി വിരുദ്ധ സർക്കാർ രൂപീകരണത്തിൽ നേതൃത്വപരമായ പങ്കാണ് അദ്ദേഹം വഹിച്ചത്.
ഇന്ത്യയെന്ന ആശയത്തെ തന്നെ സംരക്ഷിക്കാൻ രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികൾ വിയോജിപ്പുകൾ മറന്ന് ഒന്നിക്കുന്ന ഘട്ടമാണിത്. സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ശക്തമായ വികാരവും ഐക്യവും ഉയർന്നുവരുന്ന ഈ സാഹചര്യത്തിൽ ഹർകിഷൻ സിങ്ങ് സുർജിത്തിന്റെ സ്മരണ രാജ്യത്തെ മതനിരപേക്ഷ ചേരിക്കാകെ ഊർജ്ജമാവുക തന്നെ ചെയ്യും.

also read: മണിപ്പൂരില്‍ സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; സുപ്രീംകോടതി ഉത്തരവ് ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News