‘ഇന്ത്യൻ സിനിമയിലെ ഒരു യുഗം അവസാനിച്ചു’; ശ്യാം ബെനഗലിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗലിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ സിനിമയിലെ ഒരു യുഗം അവസാനിക്കുകയാണെന്ന് മുഖ്യമന്ത്രി അനുശോചനത്തിൽ പറഞ്ഞു. അഞ്ച് പതിറ്റാണ്ടിനിപ്പുറം, കഥപറച്ചിലും അഗാധമായ സാമൂഹ്യവിമർശനത്തിലും സമ്പന്നമായ സിനിമകൾ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട് എന്നും അനുശോചനത്തിൽ കുറിച്ചു. എക്സിലാണ് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്.

അനുശോചനകുറിപ്പിന്റെ പൂർണ രൂപം:

ഇന്ത്യൻ സിനിമയിലെ ഒരു യുഗം അവസാനിക്കുന്നത് ഇതിഹാസ സംവിധായകൻ ശ്യാം ബെനഗലിൻ്റെ വിയോഗത്തോടെയാണ്. അഞ്ച് പതിറ്റാണ്ടിനിപ്പുറം, കഥപറച്ചിലും അഗാധമായ സാമൂഹ്യവിമർശനത്തിലും സമ്പന്നമായ സിനിമകൾ അദ്ദേഹം നമുക്ക് സമ്മാനിച്ചു. അദ്ദേഹത്തിൻ്റെ ദർശനപരമായ പാരമ്പര്യം സിനിമാ നിർമ്മാതാക്കളുടെ തലമുറകളെ പ്രചോദിപ്പിക്കും. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സിനിമാലോകത്തിനും ഹൃദയം നിറഞ്ഞ അനുശോചനം.

Also read: വിഴിഞ്ഞത്തെ ചെങ്കടലാക്കി സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് സമാപനം, തലസ്ഥാനം ഇനി നയിക്കുക 46 അംഗ ജില്ലാ കമ്മിറ്റി

അതേസമയം, തിങ്കളാഴ്ച വൈക്കീട്ട് 6.30-ഓടെയായിരുന്നു ശ്യാം ബെനഗലിന്റെ അന്ത്യം. വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ മൂലം ഏറെക്കാലം ചികിത്സയിലായിരുന്നു. അദ്ദേഹത്തിൻ്റെ മകളായ പ്രിയ ബെനഗൽ മരണവിവരം മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 1976-ൽ പത്മശ്രീയും 1991-ൽ പത്മഭൂഷണും നൽകി രാജ്യം ബെനഗലിനെ ആദരിച്ചിരുന്നു. 2005ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരവും നേടിയിട്ടുണ്ട്. 2007ല്‍ ഫാല്‍കെ പുരസ്കാരം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News