‘അതും നമ്മള്‍ നേടി’; ഭക്ഷ്യ സുരക്ഷയില്‍ ദേശീയ തലത്തില്‍ കേരളത്തിന് ചരിത്ര നേട്ടം; അഭിനന്ദിച്ച് മുഖ്യമന്ത്രി

ദേശീയ തലത്തില്‍ ഭക്ഷ്യ സുരക്ഷയില്‍ ചരിത്ര നേട്ടം കൈവരിച്ചതിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളം ഒന്നാമതെത്തിയെന്നും ഇതാദ്യമായാണ് ഈ രംഗത്ത് കേരളം ഒന്നാം സ്ഥാനത്തെത്തുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

Also Read- ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ഒന്നാം സ്ഥാനം; ചരിത്ര നേട്ടം

വിവിധ ബോധവത്ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ 40ഓളം പ്രവര്‍ത്തന മികവ് വിലയിരുത്തിയാണ് ദേശീയ ഭക്ഷ്യ സുരക്ഷ സൂചിക തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 140 പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ ഭക്ഷ്യ സുരക്ഷാ ഗ്രാമ പഞ്ചായത്ത് പദ്ധതി, 500 ഓളം സ്‌കൂളുകളില്‍ നടപ്പാക്കിയ സേഫ് ആന്‍ഡ് ന്യൂട്രീഷിയസ് ഫുഡ് അറ്റ് സ്‌കൂള്‍ പദ്ധതി, പൊതുജനങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ നടത്തിയ ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസുകള്‍ എന്നിവ കേരളത്തിന് കരുത്തായി. കൂടാതെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നടത്തിയ 26 മില്ലറ്റ് മേളകള്‍ക്കും സംസ്ഥാനത്തൊട്ടാകെ നടത്തിയ 148 ഈറ്റ് റൈറ്റ് മേളകള്‍ക്കും പ്രത്യേക അംഗീകരവും പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read- ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തി; മകനെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; ഒരു കോടിയിലേറെപ്പേര്‍ കണ്ട വീഡിയോ

വരുമാനത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയോളം വര്‍ധനവുണ്ടാക്കാന്‍ സാധിച്ചതും ഏറെ അഭിമാനകരമാണ്. ഈ വര്‍ഷത്തെ 28.94 കോടി രൂപ എക്കാലത്തെയും റെക്കോര്‍ഡ് വരുമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News