കേരളത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങള്‍, മുഖ്യമന്ത്രി പിണറായി വിജയന്‍

പായ്ക്കപ്പലില്‍ ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തില്‍ രണ്ടാമതെത്തിയ അഭിലാഷ് ടോമിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഫേസ്ബുക്ക് കുറിപ്പ്

പായ്ക്കപ്പലില്‍ ലോകം ചുറ്റുന്ന ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തില്‍ രണ്ടാമതെത്തി കേരളത്തിന്റെ യശസ്സ് വാനോളമുയര്‍ത്തിയ അഭിലാഷ് ടോമിക്ക് അഭിനന്ദനങ്ങള്‍. ഗോള്‍ഡന്‍ ഗ്ലോബ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. 2022 സെപ്റ്റംബറിലാരംഭിച്ച അഭിലാഷിന്റെ യാത്ര 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് പൂര്‍ത്തിയായത്.

മഹാസമുദ്രങ്ങള്‍ താണ്ടിയുള്ള ഈ ഒറ്റയാന്‍ പായ്ക്കപ്പല്‍ മത്സരത്തില്‍ രണ്ടാം തവണയാണ് അഭിലാഷ് പങ്കെടുക്കുന്നത്. 2018 ലെ അദ്ദേഹത്തിന്റെ പര്യടനം ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ കടല്‍ക്ഷോഭത്തില്‍ വഞ്ചി തകര്‍ന്നതോടെ അവസാനിക്കുകയായിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തിന്റെ രണ്ടാം പതിപ്പില്‍ വീണ്ടുമിറങ്ങുകയും വിജയം കൈവരിക്കുകയും ചെയ്ത അഭിലാഷിന്റെ ഇച്ഛാശക്തി പ്രശംസനീയമാണ്. അദ്ദേഹത്തിന് ഭാവിയിലും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാനാവട്ടെയെന്ന് ആശംസിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News