കോൺഗ്രസ് എന്നത് ആർക്കും വ്യക്തത ഇല്ല, കോൺഗ്രസിൻറെ ശക്തി കേന്ദ്രങ്ങൾ ഓരോന്നായി സംഘപരിവാർ കയ്യടക്കുന്നു: മുഖ്യമന്ത്രി

കോൺഗ്രസ് എന്നത് ആർക്കും വ്യക്തത ഇല്ലാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിൻറെ ശക്തി കേന്ദ്രങ്ങൾ ഓരോന്നോരോന്നായി സംഘപരിവാർ കയ്യടക്കുന്നതും സംഘപരിവാറിന്റെ ഭൂമിയായി അത്തരം പ്രദേശങ്ങൾ മാറുന്നതും നാം കാണുകയുണ്ടായി. അപ്പോഴും കോൺഗ്രസിന്റെ നയത്തിൽ മാറ്റം ഉണ്ടായില്ല എന്നും അദ്ദേഹം പറഞ്ഞു.എൽ ഡി എഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് കോൺഗ്രസിലെ പഴയ 12 മുഖ്യമന്ത്രിമാരാണ് ബിജെപിക്ക് അകത്ത് കാണുന്നത്. കോൺഗ്രസിലെ പ്രധാനികൾ ബിജെപിയുടെ മുഖ്യമന്ത്രിമാരായും കേന്ദ്രമന്ത്രിമാരായും അവരുടെ പാർട്ടി നേതാക്കളായും പ്രവർത്തിക്കുന്നു. ഏതു കോൺഗ്രസുകാരൻ നാളെ ബിജെപി ആകും എന്നതിന് ആർക്കും ഉറപ്പില്ലാത്ത അവസ്ഥയാണ്. നമ്മുടെ രാജ്യത്ത് കോൺഗ്രസ് ഭൂരിപക്ഷം നേടി ഭരണത്തിയാലും ആ ഗവൺമെന്റിനെ അട്ടിമറിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് തന്നെ ആവശ്യമായ സഹായങ്ങൾ ചെയ്യും
ഒന്നിലധികം സംസ്ഥാനങ്ങളിൽ ഈ കാഴ്ച കാണാനായി,ഇത് തുടർന്നുകൊണ്ടേ ഇരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് തോന്നിയാൽ ബിജെപി ആകുമെന്ന് അഭിമാനത്തോടെ പറയുന്നത് ശീലമാക്കിയ സംസ്ഥാന അധ്യക്ഷനെ നമ്മൾ കാണുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിൻ്റെ ഭാവി ഇതേ രീതിയിൽ പോയാൽ രാഷ്ട്രം അപകടത്തിലാകുമെന്ന് . ഈ ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം ജനങ്ങൾക്ക് അറിയാം. ലോക്സഭ തെരഞ്ഞെടുപ്പ് ഭാരതത്തിൻ്റെ ഭാവി നിർണയിക്കും. നിയതമായ രീതിവിട്ട് ഗവൺമെൻ്റ് സഞ്ചരിക്കുന്നത് ജനങ്ങൾ കാണുന്നുണ്ട്. ഇന്ത്യ രാജ്യം മത നിരപേക്ഷതയ്ക് പേരു കേട്ട രാജ്യമാണ്. എന്നാൽ ഈ മതനിരപേക്ഷത സംരക്ഷിക്കാൻ ബാധ്യസ്ഥപ്പെട്ട ഗവണ്മെന്റ് തകർക്കുകയാണ്.ആർഎസ്എസ് ബിജെപി നേതൃത്വത്തിലുള്ളതാണ് ഇപ്പോഴത്തെ ഗവൺമെൻ്റ്. ഭരണഘടന മൂല്യങ്ങളോട് യോജിപ്പില്ലാത്തവരായിരുന്നു ആർഎസ്എസ്. മതനിരപേക്ഷതയെ എതിർക്കുന്ന നിലപാടല്ല കോൺഗ്രസ് സ്വീകരിച്ചിരുന്നത്.ഹിന്ദുത്വ സമീപനത്തോട് മൃതു ഹിന്ദുത്വ സമീപനമാണ് സ്വീകരിച്ചത്.

പലസ്തീൻ പ്രശ്നത്തിലും മുഖ്യമന്ത്രി സംസാരിച്ചു. പലസ്തീൻ എന്നത് നമ്മുടെ രാജ്യത്തിൻറെ ഏറ്റവും അടുത്ത സുഹൃത്ത് രാഷ്ട്രമായിരുന്നു.പലസ്തീനെ മാത്രമേ നാം അംഗീകരിച്ചിരുന്നുള്ളു.രാജ്യം അംഗീകരിക്കാത്ത രാജ്യമായിരുന്നു ഇസ്രായേൽ എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: എവിടെ ‘കുന്നുമ്മല്‍ സുരേന്ദ്രന്‍റെ വോട്ടുജീവിതം ?’ ; മനോരമ ന്യൂസ് മുക്കിയ ആക്ഷേപഹാസ്യ പരിപാടിയെ ട്രോളി സോഷ്യല്‍ മീഡിയ

മതനിരപേക്ഷതയുടെ ഏറ്റവും വലിയ ഉരകൽ ജനങ്ങളാണ്.മുസ്ലിം വിഭാഗത്തിന് പൗരത്വം നൽകില്ല എന്നത് മതേതരത്വത്തിനെതിരായ നടപടിയാണ്.ഭരണഘടനയ്ക്ക് എതിരാണിത്.ഐക്യരാഷ്ട്രസഭയും ആംനസ്റ്റി ഇൻറർനാഷണലും ലോകരാജ്യങ്ങളും എല്ലാം ഇതിനെ തള്ളിപ്പറഞ്ഞു.ലോക പൊതുജനാഭിപ്രായം ഇതിനെതിരായി. ഇന്നലെ വരെ ജീവിച്ചത് പോലെ ഇന്ന് ജീവിക്കാൻ കഴിയുമോ എന്നാണ് ജനങ്ങളുടെ ആശങ്ക.അതുകൊണ്ടാണ് പ്രതിഷേധങ്ങൾ ഉയർന്നത്.പൗരത്വഭേദഗതി നിയമം ഇവിടെ നടപ്പാക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു നമ്മൾ.പ്രഖ്യാപനം മാത്രമല്ല, ഒത്തു ചേർന്നുള്ള പ്രതിഷേധം തന്നെ തീർത്തു.സി എ എ യ്ക്കെതിരെ ഒന്നിച്ചു നിൽക്കേണ്ട ആവശ്യകത അറിയിച്ചുകൊണ്ട് രാജ്യത്തെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്കെല്ലാം കത്ത് അയച്ചു.ആശങ്കയിൽ കഴിയുന്ന ജനകോടികളോട്, കൂടെ ഉണ്ടെന്ന സന്ദേശം നൽകി.എന്നാൽ കോൺഗ്രസ്‌ അവരുടെ സ്വഭാവം കാണിക്കുന്ന നില പിന്നീട് സ്വീകരിച്ചു.പ്രതിപക്ഷനേതാവ് അടക്കം പ്രതിഷേധം നടത്തിഎന്നാൽ പിന്നീട് കോൺഗ്രസ്‌ എല്ലാം തള്ളി കളഞ്ഞു.യോജിച്ച് പോകാൻ ഇല്ലെന്ന് പറഞ്ഞു.അത് എന്ത് കൊണ്ടാണെന്നു ഇതുവരെയും പറഞ്ഞിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.ഈ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളാണ് ഭീതിയിൽ കഴിയുന്നത്അവരുടെ ഭയപ്പാടിന് കോൺഗ്രസിന് ഒരു ആശങ്കയുമില്ല എന്നും അദ്ദേഹം പറഞ്ഞു .

ALSO READ: രാജ്യത്തിൻ്റെ സകല നന്മയും നശിപ്പിച്ചവരാണ് രാജ്യം ഭരിക്കുന്നത്, ജനങ്ങൾക്ക് ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന ഏക ഇടം കേരളം: പന്ന്യൻ രവീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News