‘അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് പറഞ്ഞപോലെ ഒരു കഥ ആണ് വി ഡി സതീശന്റേത്’: മുഖ്യമന്ത്രി

cm

അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് പറഞ്ഞപോലെ ഒരു കഥ ആണ് വി ഡി സതീശന്റേത് എന്ന് മുഖ്യമന്ത്രി. ഒരു സ്ഥാനവും കൊടുക്കുമെന്ന് വാക്ക് നൽകിയിട്ടില്ല എന്ന് സതീശൻ പറയുമ്പോൾ എല്ലാം മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.അവസരവാദ നിലപാടിലൂടെ നാടിന്റെ അന്തരീക്ഷം മാറ്റാൻ ആകില്ല ,ഒരു പ്രത്യേക ദിവസം അയാളെ മഹത്വവൽക്കരിക്കാൻ യു ഡി എഫ് പാടുപെടുന്നു ,ഇത് ജാള്യതയുടെ ഭാഗമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വയനാട് ദുരന്തത്തിൽ കേന്ദ്രം നമ്മെ സഹായിച്ചില്ല എന്നും സഹായിക്കാൻ തയ്യാറായവരെ മുടക്കിഎന്നും മുഖ്യമന്ത്രി പറഞ്ഞു. സഹായം പോയി വാങ്ങാൻ ആകില്ല എന്ന നിലപാടിൽ കേന്ദ്രം എത്തി.
ശത്രുതാപരമായ നിലപാട് ആണ് കേന്ദ്രത്തിന് കേരളത്തിനോട് ,കേന്ദ്രം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്നു ,മാനദണ്ഡങ്ങൾ ലംഘിക്കുന്നു ഒരു സംസ്ഥാനത്തിനു എടുക്കാവുന്ന വായ്പയിൽ കേന്ദ്രം ഇടപെട്ടു ,വായ്പ പരിധി വെട്ടി കുറക്കുയ്ക്കയും ചെയ്തു.

എൽ ഡി എഫ് സർക്കാർ 600 രൂപയിൽ നിന്ന് 1600 രൂപയായി പെൻഷൻ ഉയർത്തി. യുഡിഎഫ് കാലത്തെ കുടിശ്ശിക കൊടുത്ത് തീർത്തു,പെൻഷൻ ഗഡു കൊടുത്ത് തീർക്കും ,പെൻഷൻ 1600 രൂപയിൽ നിർത്താനല്ല ഉദ്ദേശിക്കുന്നത്, വികസനത്തിൻ്റെ സ്വാദ് എല്ലാവരും അറിയണമെന്നാണ് എൽ ഡി എഫിന്റെ സർക്കാരിൻ്റെ ലക്ഷ്യം. സർവ്വതലസ്പർശിയായ വികസനമാണ് ലക്ഷ്യം ,കിഫ്ബിയിലൂടെ നിരവധി പദ്ധതികൾ നടപ്പിലാക്കി,വയനാട് ദുരന്തം,ആശ്വസിപ്പിക്കാൻ എല്ലാവരും വന്നു നല്ലത് തന്നെ ,പ്രധാനമന്ത്രി കുട്ടിയെ ലാളിക്കുന്ന ചിത്രം ലോകമാകെ പ്രചരിച്ചു ,എന്നാൽ ഇതുവരെ ഒരു സഹായവും ലഭിച്ചില്ല എന്താണ് ഇങ്ങനെയൊരു നിലപാട് നമുക്കെതിരെ സ്വീകരിക്കുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു.

also read: വലതുപക്ഷ മാധ്യമങ്ങൾ ഒരാളുടെ കോൺഗ്രസ് പ്രവേശനം മഹത്വവൽക്കരിക്കാൻ ശ്രമിക്കുന്നു, പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചരിത്രം കുറിക്കുന്ന തെരഞ്ഞെടുപ്പാവും: മുഖ്യമന്ത്രി

കേരളത്തിലെ യുഡിഎഫ് ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കേരളത്തിനെതിരെ സ്വീകരിക്കുന്ന സമീപനത്തിനെതിരെ പ്രതികരിക്കുന്നില്ല, എല്ലാ ഘട്ടത്തിലും അവരെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്, അതിന് വേണ്ടി സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തനാണ് ശ്രമിക്കുന്നത്. വയനാടിനെ സഹായിക്കണം എന്ന് കേന്ദ്രത്തിനോട് വീണ്ടും വീണ്ടും ആവശ്യം ഉന്നയിക്കും, സഹായം തരാതെ പുനരധിവാസം തകർക്കാം എന്ന ധാരണ വേണ്ട ,ലോകം മാതൃകയാക്കുന്ന പുനരധിവാസം നടപ്പാക്കും
ഡൗൺഷിപ് കേരളം യഥാർഥ്യമാക്കുമെന്നും ആർക്കും തടുക്കാൻ ആകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

3 വർഷം കൊണ്ട് അതിദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കും ,അതിദരിദ്രർ എന്ന വിഭാഗം ഇല്ലാത്ത സംസ്ഥാനം ആയി കേരളം മാറുന്നു ,അടുത്ത വർഷത്തോടെ ഈ നേട്ടം കേരളം ആർജിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റാനാണ് സർക്കാർ ശ്രമമെന്നും വലിയ മാറ്റമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായികൊണ്ടിരിക്കുന്നത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News