കുവൈറ്റ് ദുരന്തം; മരണപ്പെട്ടവരുടെ മൃതദേഹം വീടുകളിലെത്തിക്കാനുള്ള അടിയന്തര ഇടപെടലിന് നോർക്കയോട് നിർദേശിച്ച് മുഖ്യമന്ത്രി

കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ മൃതദേഹം വീടുകളിലെത്തിക്കാനുള്ള അടിയന്തര ഇടപെടലിന് നോർക്കയോട് നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മൃതദേഹം കേരളത്തിലെത്തിയാലുടൻ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ആംബുലൻസുകളിൽ വീടുകളിലേക്ക് കൊണ്ടുപോകും. ഇതിനാവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്കയ്ക്ക് നിർദ്ദേശം നൽകി.

Also Read: ‘ബിജെപിക്ക് കടിഞ്ഞാണിടാൻ സഖ്യകക്ഷികൾ’, മോദി ‘നോ’ പറഞ്ഞ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി ആന്ധ്രയിൽ നടപ്പിലാക്കുമെന്ന് ടിഡിപി

ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വ്യോമസേനയുടെ സി-130ജെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ കൊണ്ടുവരും. വിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ദ്ധന്‍ സിംഗ് കുവൈറ്റില്‍ എത്തിയിട്ടുണ്ട്. മരിച്ച മലയാളികളുടെ എണ്ണം 25 ആയി. 49 ഇന്ത്യക്കാരും മൂന്ന് ഫിലിപ്പൈൻസ് സ്വദേശികളും അപകടത്തിൽ മരിച്ചു. 23 മലയാളികളുടെ മുഴുവൻ പേര് വിവരങ്ങൾ ലഭ്യമായി. നിലവിൽ 9 പേര് ഗുരുതര അവസ്ഥയിൽ തുടരുന്നു. അതിലും 9 മലയാളികളുള്ളതായി സംശയം.

Also Read: പുതിയ ദുബായ് കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കും വഹിച്ചത് മലയാളികൾ; കുവൈറ്റിലെ തീപിടിത്തത്തിൽ മരണപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കെ ജെ ജേക്കബ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News