വടക്കൻ കേരളത്തിലെ എൽഡിഎഫ് പ്രചാരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വടക്കൻ കേരളത്തിലെ എൽഡിഎഫ് പ്രചരണത്തിന് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയനും, എം വി ഗോവിന്ദൻമാസ്റ്ററും വയനാട്, കോഴിക്കോട് മണ്ഡലങ്ങളിലെത്തി. വിവിധ മണ്ഡലം റാലികളിൽ ഇരുവരും സംസാരിച്ചു . മണ്ഡല പര്യടനം നടത്തുന്ന മുന്നണി സ്ഥാനാർത്ഥികൾക്ക് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്.

കാസർഗോഡ് പാർലിമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥികളെല്ലാം മഞ്ചേശ്വരം മണ്ഡലത്തിലാണ് പ്രചരണം നടത്തിയത് . എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്റ്ററുടെ പര്യടനം കാട്ടുകുക്കെയിൽ നിന്നാരംഭിച്ച് സുള്ള്യമേയിലാണ് സമാപിച്ചു .യു ഡി എഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താനും, എൻഡിഎ സ്ഥാനാർത്ഥി എം.എൽ അശ്വിനിയും മണ്ഡലത്തിലെ വിവിധ യോഗങ്ങളിലും പങ്കെടുത്തു .

Also read:ആ സാഹസിക നഗ്നയോട്ടത്തിന് 50 വയസ്..!

കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ജയരാജൻ പേരാവൂർ മണ്ഡലത്തിൽ പ്രചരണം നടത്തി. പേരാവൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തുന്ന എം വി ജയരാജന് മലയോര ജനത ഊഷ്മള വരവേൽപ്പാണ് നൽകിയത്.യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ കണ്ണൂർ നിയോജക മണ്ഡലത്തിൽ വോട്ടർമാരെ കണ്ടു. എൻ ഡി എ സ്ഥാനാർത്ഥി സി രഘുനാഥിന് ഇന്ന് പര്യടനം ഇല്ലായിരുന്നു.

കോഴിക്കോട് മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥി എളമരം കരീമിന്റെ പ്രചരണ പരിപാടികൾ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു . കോഴിക്കോട് ടൗൺ കേന്ദ്രീകരിച്ചായിരുന്നു എളമരം കരീമിന്റെ പ്രചരണം . വിവിധ വ്യാപാരികളുമായും കായിക രംഗത്തുള്ളവരുമായും ഇദ്ദേഹം കൂടിക്കാഴ്ച്ച നടത്തി . എളമരം കരീമിന് കെട്ടിവെക്കാനുള്ള തുക ഭരണഘടന സംരക്ഷണ സമിതി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ച് കൈമാറി.

യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവൻ കൊടുവള്ളി മണ്ഡലത്തിലെ കുടുംബയോഗങ്ങളിലും എൻഡിഎ സ്ഥാനാർഥി എം ടി രമേശ് എലത്തൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിലുമാണ് പങ്കെടുത്തത്. വടകര മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ മണ്ഡലപര്യടനം കൂത്തുപറമ്പ് മണ്ഡലത്തിൽ നടന്നു. രാവിലെ 8 : 30ന് പൂള ബസാറിൽ നിന്ന് തുടങ്ങിയ പര്യടനം വൈകുന്നേരം ആറുമണിക്ക് മുക്കാലിക്കരയിൽ സമാപിച്ചു. യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ നാദാപുരം നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ പ്രചരണം നടത്തി.

Also read:കേരളത്തിന്റെ റിയൽ സ്റ്റോറി..! മതസൗഹാർദ സന്ദേശവുമായി ക്ഷേത്രാങ്കണത്തിൽ ഒരു ഇഫ്‌താർ വിരുന്ന്

വയനാട് മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ആനി രാജയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെത്തി . മുക്കം നിലമ്പൂർ വണ്ടൂർ മണ്ഡലങ്ങളിൽ നടന്ന റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എൻ ഡി എ സ്ഥാനാർഥി കെ സുരേന്ദ്രൻ കൽപ്പറ്റയിലെ വിവിധ പരിപാടികളിൽ വോട്ടർമാരുമായി സംവദിച്ചു .

മലപ്പുറം എൽ ഡി എഫ് സ്ഥാനാർത്ഥി വി വസീഫ് മഞ്ചേരി, മങ്കട എന്നിവിടങ്ങളിലാണ് ഇന്ന് പര്യടനം നടത്തിയത് .യു ഡി എഫ് സ്ഥാനാർത്ഥി ഇ ടി മുഹമ്മദ് ബഷീർ മലപ്പുറം, കൊണ്ടോട്ടി എന്നിവിടങ്ങളിൽ വോട്ടർമാരെ കണ്ടു.പൊന്നാനി എൽ ഡി എഫ് സ്ഥാനാർഥി കെ എസ് ഹംസയ്ക്ക് ഇന്ന് പൊതുപര്യടനം ഉണ്ടായിരുന്നില്ല . യു ഡി എഫ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനി തിരൂരങ്ങാടി, കോട്ടക്കൽ എന്നിവിടങ്ങളിലും പര്യടനം നടത്തി.

പാലക്കാട് മണ്ഡലം ഇടത് സ്ഥാനാർഥി എ വിജയരാഘവന്റെ പര്യടനം ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ നടന്നു. തച്ചനാട്ടുകര, ശ്രീകൃഷ്ണപുരം, കടമ്പൂർ, നെല്ലിക്കുറിശ്ശി തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി. യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠന്റെ പര്യടനം കോങ്ങാട് മണ്ഡലത്തിലായിരുന്നു.

ആലത്തൂർ മണ്ഡലം ഇടത് പക്ഷ സ്ഥാനാർഥി കെ രാധാകൃഷ്ണൻ ഇന്ന് തരൂർ മണ്ഡലത്തിലായിരുന്നു പര്യടനം . മേപ്പാടം, നെച്ചൂർ, കോതപുരം, തച്ചനടി, തെക്കേത്തറ എന്നിവിടങ്ങളിലെ വോട്ടർമാരുമായി ഇദ്ദേഹം സംവദിച്ചു . യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിന് ഇന്ന് പര്യടനമുണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News