ചെലവൂര്‍ വേണുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ചെലവൂര്‍ വേണുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

ALSO READ:കനത്ത ചൂടില്‍ ദുരിതത്തിലായ പക്ഷികള്‍ക്കും ഇഴജന്തുക്കള്‍ക്കും രക്ഷകനായി മുംബൈ മലയാളി

ചലച്ചിത്ര പ്രവര്‍ത്തകന്‍, ചെലവൂര്‍ വേണുവിന്റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. എഴുത്തുകാരന്‍, ഫിലിം സൊസൈറ്റിപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം മലയാള ചലച്ചിത്ര മേഖലയ്ക്ക് സംഭാവനകള്‍ നല്‍കിയതായി മന്ത്രി പറഞ്ഞു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ ലോക ക്ലാസിക് സിനിമകളെ മലയാളിക്ക് പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നുവെന്നും മന്ത്രി അനുസ്മരിച്ചു.

ALSO READ:അമിതമായി ചിരിച്ചു; ഒടുവില്‍ ബോധം പോയി, ഇങ്ങനെയും സംഭവിക്കാം! ഡോക്ടര്‍ പറയുന്നു

മനസ്സ് ഒരു സമസ്യ, മനസ്സിന്റെ വഴികള്‍ എന്നിവയാണ് പ്രസിദ്ധീകരിച്ച കൃതികള്‍. ജോണ്‍ എബ്രഹാമിന്റെ ജീവിതം ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്ത ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌ക്കാരം വൈകീട്ട് 4 ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News