‘ഞങ്ങൾക്ക് ഒരു വീഴ്ച്ച പറ്റിയതാണ് എന്ന് ദ ഹിന്ദു സമ്മതിച്ചു’ ; അഭിമുഖം തെറ്റായി വ്യാഖ്യാനിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിനിടയിൽ മലപ്പുറം പരാമർശത്തിൽ വിശദീകരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പറയാത്ത കാര്യമാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്തത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു റിപ്പോർട്ട് നൽകിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും വിശധീകരണം തേടി. അപ്പോൾ തെറ്റ് പറ്റിയതാണെന്ന് അവർ തന്നെ സമ്മതിച്ചു. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ദി ഹിന്ദു തന്നെ പറഞ്ഞ സ്ഥിതിക്ക് ഇനി എന്താണ് ചർച്ച ചെയ്യാനുള്ളത് – മുഖ്യമന്ത്രി പറഞ്ഞു.

ALSO READ : ‘സയണിസ്റ്റുകളുടെ കൂടെ ചേർന്ന് നിൽക്കാൻ ആർഎസ്‌എസിനു മടിയില്ല’ ; പലസ്തീൻ വിഷയത്തിൽ പ്രതികരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

ഞാൻ പറയാത്ത ഭാഗം അവരുടെ ഭാഗത്ത് നിന്നും കൊടുത്തത്. മാധ്യമധർമ്മം കൃത്യമായി പാലിക്കുന്ന ഒരു മാധ്യമവും ആണ് ഹിന്ദു.ഞങ്ങൾക്ക് ഒരു വീഴ്ച പറ്റിയതാണ് എന്നവർ സമ്മതിച്ചിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തെ ഏതെങ്കിലും ഒരു ജില്ലയിലെ ഏതെങ്കിലും ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന സമീപനം എൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. പൊതുവേദിയിൽ ഞാൻ സംസാരിക്കാൻ തുടങ്ങിയിട്ട് ദീർഘകാലമായി. ആ രീതിക്കകത്ത് ഏതെങ്കിലും ഘട്ടത്തിൽ ഒരു പ്രത്യേക പ്രദേശത്തിനെതിരെയോ, പ്രത്യേക ജില്ലയ്ക്കെതിരെയോ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിനെതിരെയോ എൻറെ ഭാഗത്തുനിന്നും പരാമർശം ഉണ്ടായിട്ടില്ല എന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്- മുഖ്യമന്ത്രി പറഞ്ഞു,

ചില കാര്യങ്ങളിൽ വിയോജിപ്പുണ്ടാകാറുണ്ട്. വർഗീയ ശക്തികൾക്കെതിരെ എല്ലാ ഘട്ടത്തിലും വിയോജിപ്പുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ആ വർഗീയശക്തി എന്ന് പറയുന്നത് ഏതെങ്കിലും ഒരു പ്രത്യേക മത വിഭാഗമല്ല. ഇന്ത്യയിൽ ഏറ്റവും വലിയ വർഗീയ നിലപാട് സ്വീകരിക്കുന്നവരാണ് ആർഎസ്എസ്. അതിനെ എതിർക്കാറുണ്ട്. അതിൻറെ അർത്ഥം ഹിന്ദുക്കളെ ആകെ എതിർക്കുന്നു എന്നതല്ല – പിണറായി വിജയൻ പറഞ്ഞു. ഒപ്പം ന്യൂനപക്ഷ വർഗീയതയും ഞങ്ങൾ എതിർക്കുന്ന അത് ഏതെങ്കിലും ന്യൂനപക്ഷ വിഭാഗത്തെ എതിർക്കൽ അല്ലെന്നും, ചെറു ന്യൂനപക്ഷമാണ് വർഗീയ നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും, ആ വിഭാഗത്തെ ഒറ്റപ്പെടുത്തണം എന്നുള്ളത് എല്ലാ കാലത്തെയും നിലപാടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ : ‘മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതിൽ ഖേദിക്കുന്നു’ ; മുഖ്യമന്ത്രിയുമായുള്ള അഭിമുഖം വിവാദമായ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ‘ദ ഹിന്ദു’

സ്വർണ്ണ കടുത്തമായി ബന്ധപ്പെട്ടിട്ടുള്ളതാണ് ഇപ്പോഴത്തെ പ്രശ്നം. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നടക്കുന്ന സ്വർണക്കടത്തിന്റെ കാര്യം പറയുമ്പോൾ മലപ്പുറം ജില്ലയെ അല്ല പറയുന്നത്. 147 കിലോഗ്രാം ഏറെ സ്വർണമാണ് കേരളത്തിൽ പിടിക്കപ്പെട്ടത്. 124 കിലോഗ്രാം കരിപ്പൂർ വിമാനത്താവളം ആയി ബന്ധപ്പെട്ടതാണ്.സ്വാഭാവികമായും വിമാനത്താവളം നിലനിൽക്കുന്ന ജില്ല എന്ന കണക്ക് പറയുമ്പോൾ മലപ്പുറം ജില്ലയുടെ പേര് വന്നു. അത് അത്രയേ ഉള്ളു – മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News