‘ഇഷ്ടമുള്ള മേഖലയെ കൂടുതൽ അറിഞ്ഞുവേണം പഠിക്കാൻ’: മുഖ്യമന്ത്രി

PINARAYI VIJAYAN

വൈജ്ഞാനിക മേഖലയിലും തൊഴിൽ മേഖലയിലും വലിയ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണെന്ന് മുഖ്യമന്ത്രി പിമാരായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖലയിലാണ് അതിൻറെ ഏറ്റവും വലിയ പ്രതിഫലനം ഉണ്ടാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ സംസ്ഥാനതല പരിപാടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Also read:‘ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു’; അധികകാലം മാറിനിൽക്കാൻ കഴിയില്ല: നടൻ സലിം കുമാർ

.ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം വലിയതോതിൽ മാറി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഘടനയിൽ വലിയ മാറ്റങ്ങൾക്കാണ് തുടക്കമാകുന്നത്. ജ്ഞാനോൽപ്പാദനത്തിനും നൈപുണ്യ വികസനത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന കരിക്കുലം. ഗുണമേന്മയുള്ള പഠനവും പഠന രീതികളും അവലംബിച്ചു കൊണ്ട് ഗവേഷണ- തൊഴിലവസരങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു.

Also read:‘ഒന്നരവർഷം നീണ്ട കഠിനാധ്വാനമാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് പിന്നിൽ’: മന്ത്രി ആർ ബിന്ദു

എല്ലാ വിദ്യാർത്ഥികളെയും ഒറ്റ അച്ചിൽ വാർത്തെടുക്കാതെ വിദ്യാർഥികളുടെ താൽപര്യങ്ങൾക്കും അഭിരുചിക്കും അനുശ്രീതമായി അവരുടെ കരിയർ കരിക്കുലവും സ്വയം ഡിസൈൻ ചെയ്യാം. ആധുനികകാലത്തെ തൊഴിലിന് വിദ്യാർത്ഥികളെ പ്രാപ്തിയാക്കുന്ന തരത്തിലാണ് പാഠ്യ – പാഠ്യതര പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പരമ്പരാഗത കോഴ്സുകളെ അടക്കം ആധുനികവൽക്കരിച്ചു’ – മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News