അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

Pinarayi Vijayan

അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനാചരണവും റെഡ് വോളൻ്റിയർ മാർച്ചും പൊതുസമ്മേളനവും തൃശ്ശൂർ തേക്കിൻകാട് മൈതാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അഴിക്കോടൻ രാഘവനെ പോലെയുള്ളവർ നൽകിയ കരുത്തുമായി സിപിഐഎം പാർട്ടിയും സർക്കാരും മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഒരു സർക്കാർ എന്നത് നാടിൻ്റെ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ ഉള്ളതാണ്. അത്തരം പ്രവർത്തനങ്ങളുമായാണ് ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോകുന്നത് ഇപ്പോൾ നൽകി കൊണ്ടിരിക്കുന്ന ക്ഷേമ പെൻഷൻ തുക ഇനിയും വർദ്ധിപ്പിക്കണമെന്നാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി സമ്മേളനത്തിൽ പറഞ്ഞു.

തൃശൂർപൂര വിഷയത്തിൽ പുറത്തുവരാത്ത അന്വേഷണ റിപ്പോർട്ട് സംബന്ധിച്ച് വാർത്ത നൽകിയ ചില മാധ്യമങ്ങളുടെ നടപടികളെയും മുഖ്യമന്ത്രി വിമർശിച്ചു. മാധ്യമങ്ങൾ നാടിന്റെ താത്പര്യത്തിനു വേണ്ടിയാണോ നിൽക്കുന്നതെന്ന് ഗൗരവമായി അവർ ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News