പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഡ്രൈവിങ് പഠിക്കാൻ കെഎസ്ആർടിസി ആരഭിച്ച ഡ്രൈവിങ് സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് ടെസ്റ്റുകളുടെ കാര്യക്ഷമത ലോക നിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി. പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം പരിഗണനയിലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.
Also read:‘നീറ്റ് – നെറ്റ് പരീക്ഷകളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അങ്ങേയറ്റം അപലപനീയം’; മന്ത്രി ആർ ബിന്ദു
സ്വകാര്യ ഡ്രൈവിംഗ് സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ നിരക്കിൽ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളിൽ ഇനിമുതൽ ഡ്രൈവിംഗ് പഠിക്കാം. ഹെവി വാഹനം, കാർ എന്നിവ പഠിക്കാൻ 9000 രൂപ. ഇരു ചക്ര വാഹനത്തിന് 3500. കാറും ബൈക്കും കൂടെ പഠിക്കാൻ 11,000 രൂപ എന്നിങ്ങെനെയാണ് നിരക്ക്. തിരുവനന്തപുരത്ത് നടന്ന കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈൻ ആയി നിർവഹിച്ചു.
Also read:കനത്ത മഴ; കണ്ണൂരും കൊച്ചിയിലും വ്യാപക നാശനഷ്ടം, ജനങ്ങൾ ദുരിതത്തിൽ
പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം പരിഗണനയിൽ ആണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.22 കേന്ദ്രങ്ങളിൽ കൂടി കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂൾ തുടങ്ങും.ഇതിൽ 14 എണ്ണം ഉടൻ ആരംഭിക്കും. പ്രാക്ടിക്കൽ പരിശീലനത്തിന് പുറമേ, തിയറി പരിശീലനവും കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളുകളിൽ നടത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here