കുരുന്നുകൾ തിരികെ സ്കൂളുകളിലേക്ക്; സംസ്ഥാനത്ത് വിദ്യാലയങ്ങൾ തുറന്നു

മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു. കൊച്ചി എളമക്കര സര്‍ക്കാര്‍ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഇവര്‍ക്ക് ബാഗുകളും കുടകളും സമ്മാനമായി നൽകി. വിജ്ഞാനത്തിനും വിനോദത്തിനും ഉപാധികളുള്ള ഇടമായി സ്കൂളുകൾ മാറിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

Also read:‘ഇവിടം പോസിറ്റീവ് വൈബ്‌സ് നല്‍കുന്നു…’ സുശാന്ത് സിംഗിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാക്കി ഈ യുവതാരം!

രാവിലെ മന്ത്രി ശിവന്‍കുട്ടിയും മന്ത്രി പി രാജീവും ക്ലാസ്സ്‌ മുറികളിലെത്തി കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. ഈ അധ്യയനവര്‍ഷം 40 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് സ്കൂളുകളിലേക്കെത്തിയത്. ഉദ്ഘടന ചടങ്ങിൽ പ്രവേശനോത്സവ ഗാനത്തിന് കുട്ടികള്‍ തയാറാക്കിയ ദൃശ്യാവിഷ്ക്കാരം തന്നെയായിരുന്നു പ്രധാന ആകര്‍ഷണം.

കേരളം കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനമായി പ്രവ‍‍ർത്തിച്ചതിൽ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അത് കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിനുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കാലത്തിനൊത്ത് സ്വയം നവീകരിക്കാൻ അധ്യാപകർക്കും ഉത്തരവാത്തമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

Also read:ആകാശ എയർ വിമാനത്തിൽ ബോംബ് ഭീഷണി; വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

13,000 സ്കൂളുകളും 45 ലക്ഷം വിദ്യാർഥികളും 2 ലക്ഷത്തോളം അധ്യാപകരും 20,000ത്തോളം അധ്യാപകേതര ജീവനക്കാരുമുള്ളതാണ് കേരളത്തിന്റെ വിദ്യാഭ്യാസ മേഖല എന്ന് മുഖ്യമന്തി ചൂണ്ടിക്കാട്ടി. മന്ത്രി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി പി.രാജീവ്, മേയര്‍ അഡ്വ. എം.അനില്‍കുമാര്‍ തുടങ്ങിയ ജനപ്രതിനിധികൾ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News