സീതാറാം യെച്ചൂരിയുടെ പേരിലുള്ള രാജ്യത്തെ ആദ്യത്തെ പാര്‍ട്ടി ഓഫീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. വര്‍ഗീയത നാടിനുണ്ടാക്കുന്ന അപകടം കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും എസ്ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചേലക്കരയില്‍ 2016 ല്‍ യുആര്‍ പ്രദീപിന് കിട്ടിയതിലും കൂടുതല്‍ വോട്ട് ഇത്തവണ ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പാര്‍ലമെന്റ് ഇലക്ഷനില്‍ നേടിയ വോട്ട് നേടാനായില്ല. എസ്ഡിപിഐ -കോണ്‍ഗ്രസ് കൂട്ടുകെട്ട് അപകടകരമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയത നാടിനുണ്ടാക്കുന്ന അപകടം കോണ്‍ഗ്രസ് തിരിച്ചറിയണം .എസ്ഡിപിഐ പിന്തുണയില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്നും പറഞ്ഞ അദ്ദേഹം വര്‍ഗീയതയോട് കോണ്‍ഗ്രസ് കൂട്ട് ചേരുന്നത് നാടിന് ഗുണകരമാണോയെന്ന് ചോദിക്കുകയും ചെയ്തു.
ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ട് പോകേണ്ട എന്ന് നിലപാട് ഉണ്ടായിരുന്നവരാണ് സംഘപരിവാറുകാര്‍. ആര്‍എസ്എസിനും ജമാഅത്തെ ഇസ്ലാമിക്കും ഇന്ത്യ മതാധിഷ്ഠിതരാജ്യം ആകാനായിരുന്നു താല്പര്യം. ഇവരുടെ ഒക്കെ നിലപാടുകളെ തള്ളിയാണ് ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമായത്. പാവപ്പെട്ടവരെ കൂടുതല്‍ പാപ്പരീകരിക്കുന്ന ധനികരെ കൂടുതല്‍ ധനികരാക്കുന്ന സമീപനമാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെത്. വര്‍ഗീയതയോട് സമരസപ്പെടുന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്റേത്. ചിലര്‍ തീവ്ര നിലപാട് സ്വീകരിക്കുമ്പോള്‍ തങ്ങള്‍ക്കും അതേ തീവ്രനിലപാട് എന്ന് കാണിക്കാന്‍ കോണ്‍ഗ്രസ് മത്സരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 350ലേറെ പേര്‍ക്കിരിക്കാവുന്ന ശബ്ദ ക്രമീകരണ ഓഡിറ്റോറിയം, മൂന്ന് മിനി കോണ്‍ഫറന്‍സ് ഹാളുകള്‍,വിപുലമായ വായനശാല, പാലിയേറ്റിവ് കേന്ദ്രം, സോഷ്യല്‍ മീഡിയാ സംവിധാനം ഉള്‍പ്പെടെയുള്ള എല്ലാ സജ്ജീകരണങ്ങളോടെയുമാണ് പാര്‍ട്ടി ഓഫീസ് പണി കഴിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴിലെ 13 ലോക്കല്‍ കമ്മിറ്റികളുടെ പരിധിയിലുള്ള 225 ബ്രാഞ്ചുകളിലെ 3550 പാര്‍ട്ടി അംഗങ്ങള്‍, അനുഭാവികള്‍ എന്നിവരില്‍ നിന്നും പണം ശേഖരിച്ചായിരുന്നു നിര്‍മാണം. മന്ത്രി വിഎന്‍ വാസവന്‍, കെജെ തോമസ്, സിപിഐഎം ജില്ലാ സെക്രട്ടറി എവി റസല്‍, വൈക്കം വിശ്വന്‍, അഡ്വ.കെ അനില്‍കുമാര്‍, കെ രാജേഷ്, പി ഷാനവാസ് എന്നിവര്‍ ഉദ്ഘാന ചടങ്ങില്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here