രാജ്യത്തെ ഏറ്റവും ടാലൻ്റഡായിട്ടുള്ള ചെറുപ്പക്കാർ നൂതന സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുന്നത് കേരളത്തിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസം നൽകുമെന്ന് മന്ത്രി പി. രാജീവ്. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കിട്ട കുറിപ്പിലാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റുമായി ബന്ധപ്പെട്ടുള്ള റൌണ്ട് ടേബിൾ കോൺഫറൻസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തതായും സംസ്ഥാനത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ് കോൺഫറൻസെന്നും മന്ത്രി പറഞ്ഞു.
ALSO READ: മൂന്നാറിലെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ പ്രത്യേക ദൗത്യവുമായി വനം വകുപ്പ്
മന്ത്രി പി. രാജീവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ രൂപത്തിൽ:
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അംബാസിഡര്‍മാർ പങ്കെടുത്ത റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. 32 രാജ്യങ്ങളില്‍ നിന്നുള്ള അംബാസിഡര്‍മാരും നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് കേരളത്തിന് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്ന ഒന്നാണ്.
രാജ്യത്തെ തന്നെ ഏറ്റവും ടാലന്റഡ് ആയിട്ടുള്ള ചെറുപ്പക്കാർ നൂതന സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങളെ കേരളത്തിലേക്ക് കൂടുതലായി ആകർഷിക്കുകയാണ്.
ALSO READ: മുണ്ടക്കൈ – ചൂരൽമല ദുരന്തം കേരളത്തിന് കേന്ദ്രം ഒരു സഹായവും നൽകിയിട്ടില്ല; കെ രാജൻ
ബിസിനസ് ചെയ്യാന്‍ ഏറ്റവും എളുപ്പത്തില്‍ കഴിയുന്ന സ്ഥലമാണ് കേരളമെന്ന നീതി ആയോഗ് മുന്‍ CEO അമിതാ കാന്തിന്റെ വാക്കുകളും പരിപാടിയിൽ പങ്കെടുത്തവർക്ക് കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ ആത്മവിശ്വാസം പകരുമെന്നാണ് ഞങ്ങൾ കരുതുന്നത്. 2025 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിനായുള്ള മറ്റൊരു വിജയകരമായ മുന്നൊരുക്കമായി ഈ റൗണ്ട് ടേബിൾ കോൺഫറൻസും മാറി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here