‘ഓണം നന്മയുടെ ആഘോഷം; വര്‍ഗീയതയുടെ അന്ധകാരം നീക്കാന്‍ ഓണത്തിന് കഴിയുന്നു’: മുഖ്യമന്ത്രി പിണറായി വിജയന്‍

ഓണം നന്മയുടെ ആഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നന്മയുടെ മൂല്യങ്ങള്‍ ഇപ്പോഴും കേരളത്തില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നുണ്ട്. വര്‍ഗീയതയുടെ അന്ധകാരം നീക്കാന്‍ ഓണത്തിന് സാധിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമിടുന്ന അത്തച്ചമയ ഘോഷയാത്രയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

also read- ‘ലോകം കണ്ട ഏറ്റവും നല്ല സോഷ്യലിസ്റ്റാണ് മഹാബലി’, എല്ലാ മനുഷ്യരെയും ഒരുപോലെ കാണണമെന്നാണ് അദ്ദേഹം പഠിപ്പിച്ചത്: മമ്മൂട്ടി

കേരളത്തിലെ ജനങ്ങളുടെ വലിയ ആഘോഷമാണ് അത്തച്ചമയമെന്ന് പരിപാടിയില്‍ പങ്കെടുത്ത് നടന്‍ മമ്മൂട്ടി പറഞ്ഞു. കേരള ടൂറിസത്തിന്റെ ട്രേഡ് മാര്‍ക്കായി ഓണാഘോഷ പരിപാടികള്‍ മാറി കഴിഞ്ഞു. ഇന്ന് പ്രജകളാണ് രാജാക്കന്മാര്‍.ലോകം കണ്ട ഏറ്ററ്വും നല്ല സോഷ്യലിസ്റ്റ് ആണ് മഹാബലി. എല്ലാവരെയും ഒരുപോലെ കാണണം എന്നാണ് മഹാബലി പറഞ്ഞത്. ദൃഷ്ടിയില്‍ പോലും മനുഷ്യരെല്ലാവരും ഒരുപോലെയല്ല പക്ഷെ മനസ്‌കൊണ്ടും സ്‌നേഹം കൊണ്ടും പെരുമാറ്റം കൊണ്ടും പരസ്പരമുള്ള സൗഹാര്‍ദം കൊണ്ടും നമുക്ക് ഒരേ മനസുള്ള മനുഷ്യരാകാമെന്നും മമ്മൂട്ടി പറഞ്ഞു.

also read- ആഘോഷലഹരിയില്‍ രാജനഗരി; ഓണാഘോഷങ്ങള്‍ക്ക് ഔദ്യോഗിക തുടക്കം

ഓണത്തിന്റെ നല്ല നാളുകള്‍ അത്തം മുതല്‍ പത്തു ദിവസം വരേക്ക് മാത്രം ചുരുങ്ങാതെ 365 ദിവസവും ഈ സ്‌നേഹവും സന്തോഷവും നിലനില്‍ക്കണം. എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നതായും മമ്മൂട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News