‘2025 നവംബര്‍ 1 ന് പരമ ദരിദ്രര്‍ ഇല്ലാത്ത നാടായി കേരളം മാറും’: മുഖ്യമന്ത്രി

ഓണത്തിന്റെ സങ്കല്‍പം പോലെ പരമ ദരിദ്രര്‍ ഇല്ലാത്ത കേരളത്തിലേക്ക് നടന്നടുക്കുകയാണ് നാടെന്ന് മുഖ്യമന്ത്ര പിണറായി വിജയന്‍. അതിനായി ഒരു പരിപാടി തന്നെ തയ്യാറാക്കി. 2025 നവംബര്‍ 1 ന് പരമ ദരിദ്രര്‍ ഇല്ലാത്ത നാടായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അസോസിയേഷന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

also read- തൊട്ടില്‍പ്പാലത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതിയെ അറസ്റ്റ് ചെയ്തു

കേരളം പരമ ദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായാണ് പ്രത്യേക പരിപാടി തയ്യാറാക്കിയത്. അതിനായി കണക്കുകള്‍ തയ്യാറാക്കി. പരമ ദാരിദ്ര്യം അകറ്റാനുള്ള നടപടികള്‍ തുടങ്ങി. അതില്‍ ഒരു വിഭാഗം നവംബര്‍ ഒന്നോടെ പരമ ദരിദ്രര്‍ അല്ലാതാകും. നാടിന്റെ പിന്തുണയോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. മധ്യവരുമാന രാഷ്ട്രങ്ങളിലേത് പോലുള്ള ജീവിത നിലവാരത്തില്‍ കേരളത്തിലെ ജനങ്ങളെ എത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

also read- കണ്ണോത്ത് മല ജീപ്പ് ദുരന്തത്തിൽ മരിച്ചവർക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി; ദുരന്തകാരണം വിശദമായി അന്വേഷിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News