മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിൽ ടൗൺഷിപ്പിന് പുറത്ത് ജീവിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം വീതം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസത്തിന് മന്ത്രിസഭാ അംഗീകാരം നൽകി. രണ്ട് ടൗൺഷിപ്പുകളാണ് നിർമിക്കുക. പുനരധിവാസ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.
Also read: മുണ്ടക്കൈ ചൂരൽമല പുനരധിവാസം; പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
പുനരധിവാസത്തിന് ലോകമെങ്ങുമുള്ള മലയാളികൾ സഹായവുമായി എത്തിയെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റം ചട്ടം ഉണ്ടായിരുന്നെങ്കിലും അത് ഒന്നും വലിയ തടസം ഉണ്ടാക്കിയില്ല. എല്ലാം നഷ്ടപ്പെട്ടവരെ ഒന്നിച്ച് ജീവിക്കാൻ സൗകര്യം ഒരുക്കുകയാണ് സർക്കാർ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘ടൌണ്‍ ഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച വിഷയത്തില്‍ ബഹു. ഹൈക്കോടതി സര്‍ക്കാരിനനുകൂലമായവിധി പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ സ്ഥലം കൈവശം വെച്ചവര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് നിയമം, 2005 പ്രകാരം എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്‍റെ ഉദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടും നഷ്ടപരിഹാരത്തിന്‍റെ വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ടും ഫയല്‍ചെയ്ത റിട്ട് ഹര്‍ജികളിലാണ് ബഹു. ഹൈക്കോടതിയുടെ തീരുമാനം വന്നിട്ടുള്ളത്.
കണ്ടെത്തിയ ഭൂമിയില്‍ പുനരധിവാസത്തിനും നിര്‍മ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിനു ശേഷം എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.50 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റില്‍ 48.96 ഹെക്ടറുമാണ് ഏറ്റെടുക്കുക. ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്‍റേഷന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അനുമതി നല്‍കും. ഭൂമി കണ്ടെത്തിയത് ഡ്രോണ്‍ സര്‍വേയിലൂടെയാണ്. ഇപ്പോള്‍ ഫീല്‍ഡ് സര്‍വേ നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കണിശതയുള്ള കണക്കുകള്‍ ലഭ്യമാകും’മുഖ്യമന്ത്രി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here