പലസ്തീന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പലസ്തീൻ വിഷയം ഒരു പുതിയ കാര്യമായിരുന്നില്ല. ഹിറ്റ്ലറുടെ ഇരയാകേണ്ടി വന്ന ജൂത വിഭാഗത്തിന് ഒരിടം എന്ന നിലക്കാണ് പലസ്തീനെ ലോകമഹായുദ്ധത്തിനു ശേഷം ഒരു സ്ഥലം അനുവദിക്കാൻ പൊതുവേ തീരുമാനിച്ചത്.
ആ ഘട്ടത്തിൽ ഒക്കെ കൃത്യമായി നിലപാടാണ് രാജ്യം സ്വീകരിച്ചത് പലസ്തീനികളെ അംഗീകരിച്ചു. ഇസ്രയേലിനെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഒരു നയതന്ത്ര ബന്ധവും ഇസ്രയേലുമായി രാജ്യത്തിന് ഉണ്ടായിരുന്നില്ല. പലസ്തീനെ അംഗീകരിക്കുന്ന നിലപാടാണ് നമ്മുടെ രാജ്യം അന്ന് തീരുമാനിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു.
അതേസമയം ബിജെപി അധികാരത്തിൽ വന്നതിന് ശേഷം ആ നിലപാടിൽ മാറ്റമുണ്ടായി. ആ മാറ്റമാണ് കോൺഗ്രസും ഇപ്പോൾ സ്വീകരിച്ചത്. നമ്മുടെ രാജ്യം നാണംകെട്ട് തലതാഴ്ത്തേണ്ട അവസ്ഥ വന്നു. സയണിസ്റ്റുകളുടെ കൂടെ ചേർന്ന് നിൽക്കാൻ ആർഎസ്‌എസിനു മടിയില്ല. അതിക്രൂരമായ കൂട്ടക്കശാപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here