‘ശ്രീനാരായണഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവാക്കാൻ ശ്രമിക്കുന്നത് കരുതിയിരിക്കണം’; മുഖ്യമന്ത്രി

cm pinarayi vijayan

ശ്രീനാരായണഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവായി മാറ്റാൻ നടക്കുന്ന ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രങ്ങളിൽ ഷർട്ട് ഊരിയെ ദർശനം നടത്താൻ പാടുള്ളു എന്ന നിലപാടിൽ മാറ്റമുണ്ടാകണം. ചാതുർ വർണ്യ രാഷ്ട്രീയം പിന്തുടരുന്നവരാണ് ഗുരുവിനെ സനാതന ധർമ്മത്തിൻ്റെ വക്താവാക്കുന്നത് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വർക്കല ശിവഗിരിയിൽ തീർത്ഥാടന മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശ്രീനാരായണീയ പ്രസ്ഥാനങ്ങളിൽ കടന്നുകയറാനുളള സംഘപരിവാർ
ശ്രമങ്ങളെ പ്രതിരോധിക്കണമെന്ന ആഹ്വാനമായിരുന്നു ശിവഗിരി തീർഥാടന സമ്മേളനത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗം. ബിജെപി നേതാവ് വി മുരളീധരന്റെ ശിവഗിരിയിലെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി നൽകി.

ALSO READ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ജനുവരി ഒന്ന് മുതൽ ഈ ട്രെയിനുകൾക്ക് സമയമാറ്റം

ക്ഷേത്രങ്ങളിൽ ഷർട്ട് ഊരിയെ കടക്കാൻ പാടുള്ളു ആചാരം മാറണമെന്ന ശിവഗിരി മഠഅധിപതിയുടെ ആഹ്വനത്തെ, സാമൂഹിക പരിഷ്കരണമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു .എല്ലാവരും സാഹോദര്യത്തോടെ ജീവിയ്ക്കുന്ന സ്ഥലമായാണ് ശ്രീനാരായണ ഗുരു കേരളത്തെ കണ്ടത്. അതിന് വിഘാതമായ കാര്യങ്ങളെ ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രി വി.എൻ. വാസവൻ, വെള്ളാപ്പള്ളി നടേശൻ പി കെ കൃഷ്ണദാസ്, എംഎൽഎമാരായ വി ജോയ് ചാണ്ടി ഉമ്മൻ , ഗോകുലം ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here