പ്രതിപക്ഷ നേതാവിനെതിരെ പി.വി. അൻവർ ഉന്നയിച്ച അഴിമതി ആരോപണത്തിൽ തൻ്റെ ഓഫീസ് ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ ഓഫീസ് അത്തരത്തിൽ ഇടപെടുന്ന ഓഫീസ് അല്ലെന്നും അൻവറിൻ്റെ അഭിപ്രായങ്ങൾ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ നിലപാടിൻ്റെ അടിസ്ഥാനത്തിലുള്ളതാണെന്നും അതിനായി തന്നേയോ തൻ്റെ ഓഫീസിനെയോ ഉപയോഗിക്കരുതെന്നും അൻവറിന് എന്തും പറയാം എന്ന നിലപാട് പാടില്ലെന്നും മുഖ്യമന്ത്രി അൻവറിന് മുന്നറിയിപ്പ് നൽകി.
അൻവറിനെതിരെ പാർട്ടിക്ക് അകത്തുനിന്ന് ഒരു ഘട്ടത്തിലും ഒരു നീക്കവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി തുടർന്ന് പറഞ്ഞു. ധർമടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന അൻവറിൻ്റെ പ്രസ്താവനയിലും മുഖ്യമന്ത്രി തുടർന്ന് പ്രതികരിച്ചു.
താൻ മത്സരിക്കണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അത് തീരുമാനിക്കുന്നത് അൻവർ അല്ലല്ലോ പാർട്ടി അല്ലേ എന്നും സമയമാകുമ്പോൾ അക്കാര്യം പാർട്ടി അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here