അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പേര് സമ്പാദിക്കാൻ കേരളത്തിന് കഴിഞ്ഞു’; മുഖ്യമന്ത്രി

pinarayi vijayan

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്നപേര് സമ്പാദിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പുഴുക്കുത്തും നിങ്ങൾ ഇടയിൽ ഇല്ലാതിരിക്കാൻ ശ്രദ്ദിക്കണമെന്നും അദ്ദേഹം നിർദേശിച്ചു

“ജനങ്ങൾക്ക് തൃപ്തികരമായ അവസ്ഥയാണ് ഉള്ളത്.  സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെക്കുറിച്ച് നാടിന് നല്ല മതിപ്പാണ്.
തെറ്റായ പ്രവണതയുണ്ടാകുമ്പോൾ തിരുത്തിക്കുന്നതിനാണ് സംഘടന.ഫയൽ നീക്കം വേഗത വർധിപ്പിക്കാൻ ശ്രമം നടക്കുന്നു ചില മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അത് പൂർണ്ണതയിൽ എത്തിയോ എന്ന് സെക്രട്ടറിയേറ്റ് ജീവനക്കാർ പരിശോധിക്കണം.”-അദ്ദേഹം പറഞ്ഞു.സിവിൽ സർവീസ് രംഗം മെച്ചപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പഴയ കാലഘട്ടത്തിൻ്റെ ഹാങ്ങ് ഓവർ ഇപ്പോഴും ചിലരിൽ നിലനിൽക്കുന്നുണ്ട്. ജനങ്ങൾക്ക് കാര്യങ്ങൾ പെട്ടെന്ന് നടത്തി കൊടുക്കുക എന്നതിൽ ആകണം താല്പര്യം.മനഃപൂർവം വൈകിപ്പിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം കേന്ദ്ര സർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചു. സംസ്ഥാനങ്ങൾക്ക് ആദ്യമായി വിഹിതം കേന്ദ്രം നൽകുന്നില്ലെന്നും കേന്ദ്ര ബജറ്റ് അതിന് ഉദാഹരണം ആണെന്നും അദ്ദേഹം ആഞ്ഞടിച്ചു.കേരളത്തിന്റെ വികസനത്തിനായി ഒരു പരാമർശവും ഉണ്ടായില്ല.അതിനൊപ്പം കിഫ്‌ബിയെ തകർക്കാൻ ശ്രമം.കേരളത്തോടുള്ള വിവേചനം അല്ല തലങ്ങളിൽ നിലനിൽക്കുന്നു.ഇത്തരം നീക്കത്തിനിടയിലും വികസനം മുന്നോട്ട് കൊണ്ട് പോവുകയാണ് സർക്കാർ.ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും.ക്രിയാത്മകമായ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News