നമ്മൾ ചന്ദ്രനിലെത്തിയെങ്കിലും ശാസ്ത്ര അവബോധം വളരുന്നില്ല: മുഖ്യമന്ത്രി

കാലത്തെയും ലോകത്തെയും ഒരുപോലെ പുതുക്കി പണിതയാളാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവരും ഒന്നായിരിക്കണമെന്ന ഗുരുചിന്ത ചിലരെങ്കിലും മറന്നുപോകുന്നുണ്ടോ എന്നത് ഉത്കണ്ഠപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചെമ്പഴന്തി ഗുരുകുലത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്രബോധവും യുക്തിചിന്തയും വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിണാമ സിദ്ധാന്തം പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുന്നു. അബദ്ധങ്ങള്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നു. നമ്മള്‍ ചന്ദ്രനിലെത്തി, പക്ഷേ ശാസ്ത്ര അവബോധം വളരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ് റൂമുകളില്‍ വിദ്വേഷത്തിന്‍റെ കനലുകള്‍ നാം കണ്ടു. 100 വര്‍ഷം മുമ്പ് നാം എന്തിനെതിരെ നിന്നോ അത് തിരികെ എത്തിക്കാന്‍ ശ്രമം നടക്കുകയാണ്. അതിന് പിന്നിലാരെന്ന് പറയേണ്ടതില്ലെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. ചെമ്പഴന്തി ഗുരുകുലത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: കച്ചവടം ലാഭമാക്കി; മലയാളികൾക്ക്‌ ഓണസമ്മാനമായി കൂറ്റൻ പൂക്കളമൊരുക്കി തോവാളയിലെ കർഷകർ

കാലത്തിന്‍റെ ഒഴിക്കിൽ മാറാതെ നിന്നവയാണ് ഗുരുദർശനങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തർപ്രദേശിലെ ക്ലാസ് റൂമിലും മണിപ്പൂരിലും ഹരിയാനയിലും വിദ്വേഷത്തിന്റെ കനലുകൾ നമ്മൾ കണ്ടതാണ്. ശാസ്ത്ര ബോധവും യുക്തി ചിന്തയും വലിയ വെല്ലുവിളി നേരിട്ടുകയാണ്. പരിണാമ സിദ്ധാന്തം പാഠ പുസ്തകങ്ങളിൽ ഒഴിവാക്കി അബദ്ധങ്ങൾ പ്രതിഷ്ഠിക്കാൻ ശ്രമിക്കുകയാണ്. നരബലിയും അന്ധവിശ്വാസവും വളരുകയാണ്. നമ്മൾ ചന്ദ്രനിലെത്തിയെങ്കിലും ശാസ്ത്ര അവബോധം വളരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: “കുട്ടിയെ തല്ലിക്കാന്‍ മതഭ്രാന്തിയായ യക്ഷിക്ക് എങ്ങനെ സാധിച്ചു?”, അവനെ ഏറ്റെടുത്ത സിപിഐഎമ്മിന് ബിഗ് സല്യൂട്ട്: കെ ടി ജലീല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News