സർക്കാരിൻ്റെ ലക്ഷ്യം ജനകീയ പൊലീസിങാണെന്നും എന്നാൽ പൊലീസിൽ ഇപ്പോഴും പഴയ ചില അവശിഷ്ടങ്ങൾ ശേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ ബറ്റാലിയനുകളിൽ പരിശീലനം പൂര്‍ത്തിയാക്കിയ റിക്രൂട്ട് പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ALSO READ: ക്രിസ്മസ് അവധിക്ക് വരാനൊരുങ്ങുന്ന മലയാളികള്‍ വന്‍ തിരിച്ചടി; നിര്‍ണായക തീരുമാനവുമായി വിമാനകമ്പനികള്‍
സേനയിലേക്ക് പുതുതായി എത്തിയവർക്ക് ആധുനിക കാലത്തെ എല്ലാ പരിശീലനവും ലഭ്യമാക്കുന്നുണ്ടെന്നും കേരള പൊലീസ് എല്ലാ മേഖലയിലും മികച്ച വൈദഗ്ധ്യം പുലർത്തുന്ന കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം ഉയർന്നിട്ടുണ്ട്. ജനകീയ പൊലീസിൻ്റെ ഉത്തമ മാതൃകയായി പുതിയ സേനാംഗങ്ങൾ മാറണമെന്നും ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ ഒരുപാട് പേർ അടുത്തകാലത്തായി പൊലീസ് സേനയുടെ ഭാഗമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ചുമതലയൊന്നും നൽകിയില്ല; അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ
ശബരിമല സീസണോടനുബന്ധിച്ചും കേരള പൊലീസിൻ്റെ പ്രവർത്തനം മികച്ചതാണെന്നും ചില അവശിഷ്ടങ്ങളെ ഒഴിച്ചാൽ ജനകീയ പൊലീസിങിലേക്ക് സേന എത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here