എക്കാലവും വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷവും വർഗീയതയുടെ ഭാഗമാണെന്നാക്കി തീർക്കാനുള്ള നീക്കത്തിൽ അൻവർ പങ്കുചേർന്നു; മുഖ്യമന്ത്രി

Pinarayi Vijayan

എക്കാലവും വർഗീയ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ശക്തികൾ എല്ലാ ഘട്ടത്തിലും ഇടതുപക്ഷത്തിനെതിരെ എന്ത് നീക്കം നടത്താനാകും എന്ന് ആലോചിക്കാറുള്ളതാണ്. വർഗീയതയുടെ ഭാഗമായി തങ്ങളെയും ചിത്രീകരിക്കുക എന്നതാണ് അവർ നടത്തുന്ന നീക്കം. ഈ നീക്കത്തിൽ അൻവറും ചേർന്നെന്നാണ് മനസ്സിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അൻവറിൻ്റെ ആരോപണം തുടങ്ങുമ്പോൾ തന്നെ അതിനെപ്പറ്റി ഒരു ധാരണ ഉണ്ടായിരുന്നു. എന്നാൽ, ആ ധാരണ അല്ല ഞങ്ങൾ പ്രകടിപ്പിച്ചത്. ഒരു എംഎൽഎ എന്ന നിലയ്ക്ക് അൻവറിൻ്റെ ആരോപണത്തെ ഗൗരവത്തോടെ എടുത്തു. അതിൻ്റെ ഭാഗമായി അന്വേഷണം പ്രഖ്യാപിച്ചു. അപ്പോൾ മെല്ലെ മെല്ലെ അൻവർ മാറിമാറി വരുന്നു.

ALSO READ: ബിജെപി നേതാവിനെതിരായ ലൈംഗിക പീഡന പരാതി; ശക്തമായ നടപടി എടുക്കണമെന്ന് ഡിവൈഎഫ്ഐ

സിപിഎം പാർലമെൻ്റ് പാർട്ടിയിൽ നിന്നും എൽഡിഎഫിൽ നിന്നും വിടുന്നു എന്നതിലേക്ക് ഒരു ഘട്ടത്തിൽ എത്തി. ഏതൊക്കെ രീതിയിൽ തെറ്റായി കാര്യങ്ങൾ അവതരിപ്പിക്കാൻ പറ്റും എന്നതാണ് അദ്ദേഹം നോക്കിയത്- മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷത്തോട് ഏറ്റവും വലിയ വിരോധമുള്ളത് വർഗീയ ശക്തികൾക്കാണ്. അൻവർ പുതിയ പാർട്ടി രൂപീകരിക്കും എന്നു പറയുന്നു. അത് നോക്കാം. പി. ശശിക്കെതിരായ ആരോപണം അൻവറിൻ്റെ രീതിയിൽപ്പെട്ട കാര്യങ്ങൾ ആയിരിക്കും. ഞങ്ങളുടെ ഓഫിസിലെ കാര്യമല്ല. ഞങ്ങളുടെ ഓഫീസിലുള്ള ആരും ബിസിനസുകാരുമായി ഒത്തുതീർപ്പ് ഉണ്ടാക്കാൻ നടക്കുന്നവരല്ലെന്നും അതൊരു നല്ല മാർഗ്ഗമല്ല എന്നാണ് തനിക്ക് പറയാനുള്ളതെന്നും അൻവറിൻ്റെ അധിക്ഷേപങ്ങളെ അവജ്ഞയോടെ തള്ളിക്കളയുന്നെന്നും തുടർന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration