ചരിത്രത്തിലെ കറുത്ത അധ്യായമായി ബാബരി മസ്ജിദ് തകർത്തപ്പോൾ മന്ത്രി സ്ഥാനം നോക്കി കോൺഗ്രസിനൊപ്പം നിന്നവരാണ് മുസ്ലീം ലീഗുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ പലപ്പോഴും ഉറച്ച നിലപാട് സ്വീകരിക്കാൻ കഴിയാത്തവരാണ് കോൺഗ്രസുകാർ. വർഗീയതയോട് ഒരു കാലത്തും വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാൻ കഴിയാത്ത കോൺഗ്രസിനൊപ്പം മന്ത്രിസഭയിൽ ഇരുന്നവരാണ് മുസ്ലീം ലീഗുകാരെന്നും ലീഗിന് മന്ത്രി സ്ഥാനമായിരുന്നു അപ്പോൾ പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
താൻ പാണക്കാട് സാദിഖലി തങ്ങളെ വിമർശിച്ചത് മുസ്ലീം ലീഗിൻ്റെ സംസ്ഥാന പ്രസിഡൻ്റെന്ന നിലയ്ക്കാണ്. തങ്ങളുടെ രാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചത്. എസ്ഡിപിഐ-ജമാഅത്തെ ഇസ്ലാമി വർഗീയ ശക്തികളെ വോട്ടിന് വേണ്ടിയാണെങ്കിലും നാടിന് ഗുണം ചെയ്യുന്നതാണോ? ഇവരെ കൂടെ കൂട്ടാൻ ലീഗിന് എങ്ങനെ കഴിയുന്നു?വർഗീയത ശക്തിപ്പെടുന്നത് നാടിന് ഗുണകരമാണോ? എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.
കൂടാതെ, തെരഞ്ഞെടുപ്പ് ഫലം ജനങ്ങൾ LDF നൊപ്പം എത്രകണ്ട് നിൽക്കുന്നു എന്ന് തെളിയിക്കുന്നതാണെന്നും പാലക്കാട് LDF ൻ്റെ വോട്ടു വിഹിതം നല്ല നിലയിൽ വർധിപ്പിക്കാൻ കഴിയുകയാണ് ഉണ്ടായതെന്നും ചേലക്കരയിലും LDF ന് വോട്ടുകൾ വർധിച്ചെന്നു മാത്രമല്ല നല്ല ഭൂരിപക്ഷത്തിൽ വിജയിക്കാനുമായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തുടർന്ന് സർക്കാരിൻ്റെ ജനവിശ്വാസം നഷ്ടമായതിൻ്റെ ഫലമായാണോ ഈ വിജയമെന്നും മുഖ്യമന്ത്രി ചോദിച്ചു. BJP വലിയ തോതിൽ പുറകോട്ട് പോകുന്നതായാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടതെന്നും ഇത് LDFന് കൂടുതൽ കരുത്ത് പകരുന്ന തെരഞ്ഞെടുപ്പ് ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here