ഭൂവിനിയോഗത്തില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാറ്റലൈറ്റ് മാപ്പിങ്, നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയുള്ള വിവര വിശകലനം ഈ മേഖലയില്‍ വലിയ ചലനമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘തെങ്ങ് അധിഷ്ഠിത ഭൂവിനിയോഗവും മാറുന്ന കാലാവസ്ഥയും’ എന്ന വിഷയത്തില്‍ ഭൂവിനിയോഗ ബോര്‍ഡ് സംഘടിപ്പിച്ച സെമിനാറും സുവനീര്‍ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായി. സജലം വെബ്സൈറ്റും അദ്ദേഹം പ്രകാശനം ചെയ്തു. എംഎല്‍എമാരായ ഐ ബി സതീഷ്, ആന്റണി രാജു,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാര്‍, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭൂവിനിയോഗ കമീഷണര്‍ യാസ്മിന്‍ എല്‍ റഷീദ് സ്വാഗതവും ജോ. ഡയറക്ടര്‍ ടീന ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.
ENGLISH NEWS SUMMARY: Chief Minister Pinarayi Vijayan said that the possibilities of modern technology can be used in land utilization
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here