വയനാടിനോടുള്ള കേന്ദ്ര അവഗണന; ഔദാര്യത്തിന്‍റെ പ്രശ്നമല്ല അവകാശത്തിന്‍റെ പ്രശ്നമാണെന്ന് മുഖ്യമന്ത്രി

cm pinarayi vijayan

വയനാടിനോടുള്ള അവഗണനയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്ര സഹായം ഔദാര്യത്തിന്‍റെ പ്രശ്നമല്ല അവകാശത്തിന്‍റെ പ്രശ്നമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴും സഹായത്തിനായി കേന്ദ്രത്തിനെ സമീപിക്കുമെന്നും സഹായം നല്‍കിയില്ലെങ്കിലും തങ്ങള്‍ പ്രഖ്യാപിച്ച ഒന്നില്‍ നിന്നും പിന്നോട്ട് പോവില്ല എന്നും അദ്ദേഹം വ്യക്തമാക്കി.മാതൃകപരമായ പുനരധിവാസം സാധ്യമാവുമെന്നും നാടിന്‍റെ ദുരന്തത്തോടൊപ്പം നില്‍ക്കേണ്ട ബാധ്യത രാജ്യത്തെ സര്‍ക്കാറിനുണ്ട് എന്നും അദ്ദേഹം വിമർശിച്ചു.

ALSO READ; ചേവായൂർ വിഷയത്തിൽ പരാതി വന്നാൽ ഗൗരവമായി പരിശോധിക്കും; മന്ത്രി വി എൻ വാസവൻ

അതേസമയം കോൺഗ്രസിനും ബിജെപിക്കും ഇരുമെയ്യാണെങ്കിലും ഒരേ മനസ്സ് ആണെന്നും മുഖ്യമന്ത്രി വിമർശിച്ചു.2016 മുതല്‍ 2021 വരെ ഇരു മെയ്യാണെങ്കിലും ഒരു മനസ്സായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ദുരന്ത ഘട്ടത്തില്‍ പോലും കേന്ദ്രത്തിന്‍റെ പക മുഴച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

“സര്‍ക്കാരിന്‍റെ സല്‍പ്പേര് നശിപ്പിക്കണം എന്നു കരുതി ഒരുമ്പെട്ടിറങ്ങി. സത്യങ്ങളൊന്നുമില്ലായിരുന്നു. അവര്‍ വ്യാജങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, ജനങ്ങള്‍ വിശ്വസിച്ചില്ല. വിശ്വാസ്യത ഉണ്ടാക്കാനായി രാജ്യത്തെ ഭരണകക്ഷിയെ ഇതിന്‍റെ ഭാഗമായി അണി നിരത്തുക.2016 മുതല്‍ 2021 വരെ ഇരു മെയ്യാണെങ്കിലും ഒരു മനസ്സായി പ്രവര്‍ത്തിക്കുകയായിരുന്നു.ദുരന്ത ഘട്ടത്തില്‍ പോലും കേന്ദ്രത്തിന്‍റെ പക മുഴച്ചു നില്‍ക്കുന്നു
കേന്ദ്ര ബി.ജെ.പി സര്‍ക്കാറിനൊപ്പം കോൺഗ്രസും യുഡിഎഫും നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്”-മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News