കൂത്താട്ടുകുളം വിഷയം- സംഭവത്തിൽ വിവിധ അന്വേഷണങ്ങൾ നടക്കുന്നു, ജനാധിപത്യത്തിന് നിരക്കാത്ത കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കില്ല; മുഖ്യമന്ത്രി

Pinarayi Vijayan

കൂത്താട്ടുകുളത്ത് സിപിഐഎം വനിതാ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അനൂപ് ജേക്കബ് എംഎൽഎ കൊണ്ടുവന്ന അടിയന്തരപ്രമേയം സഭ നിര്‍ത്തിവെച്ച് സംസാരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

നഗരസഭയിലെ അവിശ്വാസ പ്രമേയാവതരണ ഘട്ടത്തില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൻ്റെ അടിസ്ഥാനത്തിലായിരുന്നു മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് ആവശ്യമായ ബന്തവസ്സ് ഏര്‍പ്പെടുത്തിയതെന്നും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ എല്‍ഡിഎഫിലെ കലാരാജുവിനെ നഗരസഭാ ചെയർപഴ്സൻ്റെ കാറില്‍ കയറ്റിക്കൊണ്ടുപോയതായി പരാതി ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ഭാഗ്യക്കുറി വിപണന മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്

സംഭവത്തിൽ കൌൺസിലറുടെ മകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂത്താട്ടുകുളം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണെന്നും കേസിൽ 4 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. കലാ രാജുവിനെ മാറ്റിയെടുക്കാനുള്ള ശ്രമവും അതിനുള്ള നീക്കവും നടത്തി. കാലുമാറ്റത്തെ അതേ രീതിയില്‍ അംഗീകരിച്ചുകൊടുക്കാന്‍ കഴിയുമോ?കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം പരാജയപ്പെടുത്തുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി തുടർന്ന് സഭയില്‍ പറഞ്ഞു.

ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കും. ജനാധിപത്യത്തിന് നിരക്കാത്ത കാലുമാറ്റത്തിന് പ്രോത്സാഹനം നല്‍കിയത് ഗൗരവതരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കലാ രാജുവിന് ചില പരാതികളുണ്ടായിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാനം സ്വീകരിച്ചുവരുന്നത്.

അത് പൊതുവെ അംഗീകരിക്കപ്പെട്ടതുമാണ്. അതുകൊണ്ട്തന്നെ വിഷയത്തിൽ പൊലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥയോ മറ്റു ക്രമസമാധാന പ്രശ്‌നങ്ങളോ നിലവിലില്ല. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും പൊലീസ് സ്വീകരിച്ചുവരുന്നു. അതിനാല്‍ ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News