വയനാട് മെമ്മോറാണ്ടത്തെ ചെലവായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ കേരളത്തെ അപമാനിച്ചു, ഇത് നശീകരണ മാധ്യമപ്രവര്‍ത്തനം; മുഖ്യമന്ത്രി

വയനാട് മെമ്മോറാണ്ടത്തെ ദുരന്തമേഖലയില്‍ സര്‍ക്കാര്‍ ചെലവഴിച്ച തുകയായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ കേരളത്തെ അപമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ലെന്നും വിദഗ്ധര്‍ തയാറാക്കിയ കണക്കുകളെയാണ് കള്ളക്കണക്കായി മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണക്ക് പെരുപ്പിച്ചു കാണിച്ചു എന്ന് പറയുന്നവര്‍ക്ക് ആ കണക്കുകള്‍ ഓരോന്നായി പരിശോധിക്കാമായിരുന്നു. വ്യാജ വാര്‍ത്തകള്‍ നല്‍കിയതിലൂടെ മാധ്യമങ്ങള്‍ അപമാനിച്ചത് ദുരന്തത്തിന്റെ ഇരകളെയാണ്. ഇതൊരു സാധാരണ മാധ്യമപ്രവര്‍ത്തനമല്ല, നശീകരണ മാധ്യമപ്രവര്‍ത്തനമാണ.് ഇത്് സമൂഹത്തിനെതിരായി കുറ്റകൃത്യമാണ് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:‘വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജവാർത്തക്കെതിരെ സർക്കാർ നിയമനടപടിയിലേക്ക്’: മുഖ്യമന്ത്രി

എല്ലാ മാധ്യമങ്ങളും ഒരുപോലെ ഇക്കൂട്ടത്തിലുണ്ട് എന്ന് പറയുന്നില്ല. ചിലര്‍ തിരുത്തിയിട്ടുണ്ട്. എങ്കിലും പൊതുവില്‍ മാധ്യമങ്ങള്‍ വിവാദ നിര്‍മ്മാണശാലകള്‍ ആയി മാറുന്നതാണ്് കാണുന്നത.് കച്ചവട രാഷ്ട്രീയ ലക്ഷ്യത്തിനായി മാധ്യമങ്ങളുടെ പ്രവര്‍ത്തനം അധപതിച്ചു. ഏതു വിധത്തിലും സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്ത കൊടുക്കുന്നതിനിടെ ദുരന്തബാധിതരായ ജനങ്ങളെ പോലും മറന്നു. മാധ്യമങ്ങളുടെ ഉത്തരവാദിത്വം വിസ്മരിച്ചുകൊണ്ടാണ് പല മാധ്യമങ്ങളും പ്രവര്‍ത്തിച്ചത്. ആര്‍ക്കെതിരെ ആണോ വാര്‍ത്ത അതിനുമുന്‍പ് അവരോട് വിശദീകരണം ചോദിക്കണം എന്നത് അടിസ്ഥാന ധര്‍മ്മമാണ്. അതുപോലും വിസ്മരിച്ചാണ് ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തനം മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘എസ്റ്റിമേറ്റ് തുകയെ ചെലവാക്കിയ തുക എന്ന് പറഞ്ഞ് ദുർവ്യാഖ്യാനിച്ച് പ്രചരിപ്പിച്ചു’: മുഖ്യമന്ത്രി

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കാനാണ് വ്യാജവാര്‍ത്ത നിര്‍മ്മിച്ചവര്‍ ശ്രമിച്ചത്. മെമ്മോറാണ്ടം വഴിയേ കേന്ദ്രത്തിനോട് ധനസഹായം ആവശ്യപ്പെടാന്‍ സാധിക്കൂ. അത് അറിയാത്തവരല്ല കേരളത്തിലെ മാധ്യമങ്ങള്‍. 2012 മുതല്‍ സര്‍ക്കാരുകള്‍ സമര്‍പ്പിച്ച മെമ്മോറാണ്ടം വെബ്‌സൈറ്റില്‍ ലഭ്യമാണ്. അതുപോലും പരിശോധിക്കാന്‍ ഇവര്‍ തയാറാവുന്നില്ല. മലയാളികള്‍ കൂട്ടായ പ്രവര്‍ത്തനം കൊണ്ട് ദുരന്തത്തെ അതിജീവിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ തുരങ്കം വയ്ക്കുന്ന പണിയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. അതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടുക തന്നെ വേണം മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News