തൃശ്ശൂരിലെ ബിജെപിയുടെ വിജയം കോൺഗ്രസുമായുള്ള ഡീലിന്റെ ഫലമെന്ന് മുഖ്യമന്ത്രി

Pinarayi vijayan

തൃശ്ശൂരിലെ ബിജെപിയുടെ വിജയം കോൺഗ്രസുമായുള്ള ഡീലിന്റെ ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് നഷ്ടപ്പെട്ട വോട്ട് ബിജെപിയിൽ വന്നപ്പോഴാണ് തൃശ്ശൂരിൽ ജയിച്ചതെന്നും ഇരുവരും തമ്മിലുള്ള മാനസിക ഐക്യം അത്രത്തോളം ഉണ്ടെന്നും അദ്ദേഹം വിമർശിച്ചു.

യുഡിഎഫും ബിജെപിയും കേരളത്തിൽ എൽഡിഎഫിനെ തറ പറ്റിക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നാടിൻ്റെ പ്രശ്നങ്ങൾക്ക് ഒപ്പം നിൽക്കുന്ന രീതിയല്ല കോൺഗ്രസും ബിജെപിയും സ്വീകരിച്ചിട്ടുള്ളത് എന്നും കേരളത്തിൻ്റെ ആവശ്യത്തിന് ഒപ്പം നിൽക്കാൻ രണ്ട് കൂട്ടരും തയ്യാറായിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു. ദുരന്തങ്ങളിൽ സഹായിക്കുകയല്ല മറിച്ച് നാടിനെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന സമീപനം ആണ് കേന്ദ്രസർക്കാരിൻ്റേത് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ALSO READ; ‘മുനമ്പത്തേത് നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതം’; പുതിയ വിവാദത്തിന് തിരികൊളുത്തി സുരേഷ് ഗോപി

“2021-ൽ എൽഡിഎഫ് 99 സീറ്റ് വാങ്ങി ചരിത്രം തിരുത്തി വീണ്ടും അധികാരത്തിൽ വന്നു.2021 മെയ് മുതൽ 2024 നവംബർ വരെ എടുത്താൽ ഒരു ഘട്ടത്തിലും അവർക്ക് ഇതുമായി പൊരുത്തപ്പെടാൻ ആയില്ല.എങ്ങനെയും എൽഡിഎഫിനെ തകർക്കണം എന്ന ലക്ഷ്യമാണ് അവരുടെ മുന്നിൽ.കേന്ദ്ര ഏജസികൾ ശ്രമിച്ചത് എൽഡിഎഫിനെയും സംസ്ഥാന സർക്കാരിനെയും പ്രതികൂട്ടിൽ നിർത്താൻ ആണ്.അതിനുവേണ്ടി പ്രചാരവേലകൾ നടത്തി”- മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിൽ പ്രിയങ്കാ ഗാന്ധിക്കുള്ള ജമാത്തെ ഇസ്ലാമിയുടെ പിൻതുണയെ കുറിച്ച് കോൺഗ്രസ് എന്താ ഒന്നും മിണ്ടാത്തതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ബിജെപിയുമായി കോൺഗ്രസിന് അന്തർധാരയുണ്ട്.ജമാത്തെ ഇസ്ലാമി ഇവിടെ പറയുന്നത് മറ്റൊരു തട്ടിപ്പാണ്.ജനാധിപത്യം ,തെരഞ്ഞെടുപ്പ് സംവിധാനം എന്നിവയിൽ ജമാത്തെ ഇസ്ലാമിക്ക് താത്പര്യമില്ല.ഖലീഫമാരുടെ ഭരണം ഇപ്പോൾ വേണമെന്ന് പറഞ്ഞാൽ അതിനോട് യോജിക്കാൻ കഴിയുമോ
ജമാത്തെ ഇസ്ലാമിയെ ചേർത്ത് പിടിച്ച് ആണല്ലോ മുസ്ലീംലീഗ് പോകുന്നതെന്ന് മുഖ്യമന്തി പറഞ്ഞു.
എന്തും വിളിച്ച് പറയുന്ന ചില ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്.വാ പോയ കോടാലി പോലെ ചിലർ എന്തും വിളിച്ച് പറഞ്ഞ് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. അത്തരം
പ്രകോപനങ്ങളിൽ കുടുങ്ങരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു

ENGLISH NEWS SUMMARY: Chief Minister Pinarayi Vijayan says BJP’s victory in Thrissur is the result of deal with Congress. He criticized that the votes lost to the Congress came to the BJP and won in Thrissur and the mental harmony between the two was to that extent.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News