നാട് രക്ഷപെടാൻ പാടില്ലെന്ന നിലപാടാണ് കോൺഗ്രസിന്: മുഖ്യമന്ത്രി

നാട് രക്ഷപെടാൻ പാടില്ലെന്ന നിലപാടാണ് കോൺഗ്രസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാറ്റിവെച്ച നവകേരള സദസ് നടന്ന എറണാകുളത്തെ തൃപ്പൂണിത്തുറയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സദസ് മാറ്റിവയ്ക്കുകയായിരുന്നു. ബഹിഷ്കരണത്തിന്റെ കാരണം പറയാൻ ഇതുവരെ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: രാജ്യത്തിന്‍റെ എഐ ഹബ്ബാകാനൊരുങ്ങി കേരളം; അന്താരാഷ്ട്ര എഐ ഉച്ചകോടി കൊച്ചിയില്‍

മുൻ യുഡിഎഫ് സർക്കാർ നടക്കില്ലെന്ന് പ്രഖ്യാപിച്ച പദ്ധതികൾ എൽഡിഎഫ് സർക്കാർ ഏറ്റെടുത്തു ഇന്ന് നടത്തുന്നു. അത് ജനങ്ങൾക്ക് മനസിലായെന്ന് നവകേരള സദസ്സിലെ പങ്കാളിത്തത്തിൽ നിന്ന് വ്യക്തമാണ്. സദസ് ശുഷ്കമാക്കാൻ പ്രതിപക്ഷം ആകാവുന്നതെല്ലാം ചെയ്തു, പക്ഷേ ജനം അത് തിരിച്ചറിഞ്ഞു. വെറുതെ കോൺഗ്രസ് സദസിനോടും വിയോജിപ്പ് കാണിക്കുകയാണ്.

Also Read: വീഞ്ഞ് പരാമര്‍ശം പിന്‍വലിക്കുന്നു, രാഷ്ട്രീയ നിലപാടില്‍ ഉറച്ചു നില്‍ക്കും: സജി ചെറിയാന്‍

മാറ്റി വെച്ച പരിപാടി എന്ന വിഷമം ഇല്ലാതെ ഇന്നലത്തെ പോലെ തൃപ്പൂണിത്തുറയിലും ആളുകൾ എത്തി. സമ്മർദ്ദം ചെലുത്തിയല്ല ആളുകൾ ഒരോ സദസിലേക്കും എത്തുന്നത്. സദസ് വിജയമാണെന്ന് മനസിലാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News