ഓൺലൈൻ വിസ തട്ടിപ്പ്; തായ്‌ലന്റ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ തടവിൽകഴിയുന്ന മലയാളികളെ മോചിപ്പിക്കാനുള്ള നടപടികൾ ചെയ്യും: മുഖ്യമന്ത്രി

ഓണ്‍ലൈന്‍ വിസാ തട്ടിപ്പില്‍ കുടുങ്ങി അബുദാബിയില്‍ നിന്നും തായ്‌ലന്റ്-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ എത്തിപ്പെട്ട് സായുധസംഘങ്ങളുടെ തടവില്‍ കഴിയുന്ന മലപ്പുറം, വള്ളിക്കാപ്പറ്റ, കൂട്ടിലങ്ങാടി പഞ്ചായത്തില്‍ ശ്രീ.സഫീര്‍, ശ്രീ.ഷുഹൈബ് എന്നിവരുടെ മോചനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള ഇടപെടൽ നടത്തിയെന്ന് മുഖ്യമന്ത്രി. ബാങ്കോക്കിലെ ഇന്ത്യന്‍ അംബാസിഡറുമായും വിദേശകാര്യ മന്ത്രാലയവുമായും ബന്ധപ്പെട്ട് നടപടി സ്വീകരിച്ചുവരുന്നു.

Also Read: തൃശൂരിൽ വ്യായാമം ചെയ്യുന്നതിനിടയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ഇവരെ വിദേശത്ത് എത്തിച്ചതില്‍ ആരോപണ വിധേയരായ ഏജന്റുമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും ആയതിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പോലീസ് മേധാവി, എന്‍.ആര്‍.ഐ സെല്‍ എസ്.പി എന്നിവരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. മഞ്ഞളാംകുഴി അലിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Also Read: കളിയിക്കാവിലയിലെ ക്വാറി ഉടമയുടെ കൊലപാതകം; അന്വേഷണം ഊർജിതമാക്കി പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News