‘അർജുനായി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കണം’: കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർജുനായി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കണം. റഡാർ ഉപയോഗിച്ച് പരിശോധിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബവും കേരളവും അർജുൻ എവിടെയാണ് എന്ന വാർത്തയ്ക്കായി കാത്തിരിക്കുന്നു. അങ്കോളയിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവർക്ക് മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ALSO READ: ‘ഇതെഴുതുന്നത് വസ്‌തുതകള്‍ ശ്രദ്ധയില്‍പ്പെടുത്താന്‍…’; മാലിന്യ സംസ്‌കരണത്തില്‍ വി ഡി സതീശന് തുറന്ന കത്തെഴുതി മന്ത്രി എംബി രാജേഷ്

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ആണ് കർണാടക അങ്കോളയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽ പെട്ടത്. തടികയറ്റി വരുന്ന ലോറി ഡ്രൈവറായിരുന്നു അർജുൻ. തെരച്ചിലിൽ കർണാടകയ്ക്ക് ഉദാസീനതയെന്ന് ബന്ധുക്കൾ പ്രതികരിച്ചു. സംസ്ഥാന സർക്കാർ കർണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തി തെരച്ചിൽ വേഗത്തിലാക്കണമെന്നും അർജുന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

ALSO READ: ‘പിതാവിൻ്റെ ആരോഗ്യ പ്രശ്‌നത്തിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടൽ മറക്കില്ല’: പിണറായി വിജയന് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News