3 ലക്ഷം പട്ടയം നൽകിയത്‌ 7 വർഷത്തിനിടെ: മുഖ്യമന്ത്രി

ഏഴുവർഷത്തിനിടെ മൂന്നുലക്ഷം പട്ടയം വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നത് എല്ലാ ഭൂരഹിതരെയും ഭൂമിയുടെ ഉടമകളാക്കുകയെന്നതാണ്. സംസ്ഥാനത്ത് പട്ടയ മിഷന് രൂപം നൽകിയതായും പാലക്കാട് ജില്ലയാണ്‌ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പട്ടയം വിതരണം ചെയ്തത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ചാമ്പ്യന്‍സ് ബോട്ട് ലീഗ്; വള്ളംകളിയുടെ കലാശ പോരാട്ടത്തിന് പിന്നാലെ അപകടം

പുതിയ രീതിയാണ് അവലംബിക്കുകയാണ് സർക്കാർ. അപേക്ഷയുമായി പട്ടയം ആവശ്യമുള്ളവർ ബന്ധപ്പെട്ട അധികൃതരെ സമീപിക്കുന്ന രീതി മാറ്റി കൈവശഭൂമിക്ക് പട്ടയം ലഭിക്കാത്തവരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കണ്ടെത്തുന്നതാണ് പുതിയ രീതി.

ALSO READ: കേരളത്തോട് കേന്ദ്ര സര്‍ക്കാരിന് വിവേചനപരമായ സമീപനം: മുഖ്യമന്ത്രി

അസംബ്ലി സംഘടിപ്പിച്ചത് മണ്ഡലാടിസ്ഥാനത്തിലാണ്. റവന്യു മന്ത്രി നേരിട്ടായിരിക്കും പട്ടയ വിഷയങ്ങൾ മൂന്നുമാസം കൂടുമ്പോൾ അവലോകനം ചെയ്യുന്നത്. സ്വന്തമായി ഭൂമി ഇല്ലാത്തവർക്ക് ഭൂമി വിതരണം ചെയ്യാൻ സ്ഥലം കണ്ടെത്തുന്ന പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. കേരളത്തിലെ കെട്ടിക്കിടക്കുന്ന മിച്ചഭൂമി കേസുകൾ തീർപ്പാക്കിയാൽ ഭൂരഹിതർക്ക് ഭൂമി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മേഖലാ ലാൻഡ്‌ ബോർഡ് പ്രവർത്തനം തുടങ്ങി നാലു മാസങ്ങൾക്കുളളിൽ 46 കേസിലായി 347.24 ഏക്കർ ഭൂമി ഏറ്റെടുക്കാനായെന്നും മുഖ്യ മന്ത്രി പിണറായി വിജയൻ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News