‘കേരളീയം 2023’; കേരളത്തിന്റെ ഇതു വരെയുള്ള മുന്നേറ്റങ്ങളും ഇനി മുന്നോട്ടുള്ള യാത്രയും ചിത്രീകരിക്കും; മുഖ്യമന്ത്രി

നവകേരളത്തെ എല്ലാ അർത്ഥത്തിലും ലോകസമക്ഷം അവതരിപ്പിക്കാൻ ശ്രമിക്കുന്ന ‘കേരളീയം 2023’ പരിപാടിയിലൂടെ കേരളത്തിന്റെ ഇതു വരെയുള്ള മുന്നേറ്റങ്ങളും ഇനി മുന്നോട്ടുള്ള യാത്രയും ചിത്രീകരിക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ സാമൂഹിക സാംസ്ക്കാരിക പുരോ​ഗതി അടയാളപ്പെടുത്തുന്ന ‘കേരളീയം 2023’ന്റെ മീഡിയ സെന്റർ തിരുവനന്തപുരം കനകക്കുന്നിൽ പ്രവർത്തനം ആരംഭിച്ചു. മലയാളത്തിന്റെ അഭിമാനമായ ​കെ എസ് ചിത്ര മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ALSO READ:വന്ദേ ഭാരത് വന്‍ വിജയമാക്കിയ കേരളത്തിലെ ട്രെയിന്‍ യാത്രികര്‍ക്ക് പ്രത്യേകം നന്ദി; മന്ത്രി അബ്ദുറഹിമാൻ

നവംബർ ഒന്ന് മുതൽ ഏഴു വരെ തലസ്ഥാന ന​ഗരമായ തിരുവനന്തപുരത്താണ് കേരളീയം 2023 നടക്കുക .തിരുവനന്തപുരം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കേരളീയവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അരങ്ങേറും എന്നും മുഖ്യമന്ത്രി കുറിച്ചു. കേരളീയത്തിനു എല്ലാ ആശംസകളും  നേർന്നുള്ള കെ എസ് ചിത്രയുടെ വീഡിയോയും മുഖ്യമന്ത്രി പങ്കുവെച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്കിന്റെ പൂർണരൂപം

കേരളത്തിന്റെ സാമൂഹിക സാംസ്ക്കാരിക പുരോ​ഗതി അടയാളപ്പെടുത്തുന്ന ‘കേരളീയം 2023’ന്റെ മീഡിയ സെന്റർ തിരുവനന്തപുരം കനകക്കുന്നിൽ പ്രവർത്തനം ആരംഭിച്ചു. മലയാളത്തിന്റെ അഭിമാനമായ ​കെ എസ് ചിത്ര മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു. നവംബർ ഒന്ന് മുതൽ ഏഴു വരെ തലസ്ഥാന ന​ഗരമായ തിരുവനന്തപുരത്താണ് കേരളീയം 2023 നടക്കുക. നവകേരളത്തെ എല്ലാ അർത്ഥത്തിലും ലോകസമക്ഷം അവതരിപ്പിക്കാൻ ശ്രമിക്കുന്ന പരിപാടിയിലൂടെ കേരളത്തിന്റെ ഇതുവരെയുള്ള മുന്നേറ്റങ്ങളും ഇനി മുന്നോട്ടുള്ള യാത്രയും ചിത്രീകരിക്കും. തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില് കേരളീയവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ അരങ്ങേറും.

ALSO READ:ചലച്ചിത്ര സൗന്ദര്യത്തിന്റെ ‘യവനിക’ താഴുകയാണ്; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News