ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ എത്തിയിരുന്നെകിൽ പലസ്തീനിൽ ചോരപ്പുഴ ഒഴുകുമായിരുന്നില്ല: മുഖ്യമന്ത്രി

ശ്രീനാരായണഗുരുവിന്റെ ദർശനങ്ങൾ എത്തിയിരുന്നെകിൽ പലസ്തീനിൽ ചോരപ്പുഴ ഒഴുകുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലസ്തീനിൽ നടക്കുന്ന അതിക്രമങ്ങൾ ഒരു വിഭാഗത്തിന് നേരെ മാത്രമല്ലെന്നും ശിവഗിരി മഹാ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കാവി ഒരു പ്രത്യേകം മതവുമായി ബന്ധപ്പെട്ട നിൽക്കുന്നതുകൊണ്ടാണ് ഗുരു കാവി നിരാകരിച്ചു മഞ്ഞ വസ്ത്രം തീർത്ഥാടകർക്ക്മതിയെന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read: പിണറായി ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രി: പ്രശംസിച്ച് ശിവഗിരി മഠാധിപതി

91ആമത് ശിവഗിരി തീർത്ഥാടന മഹാമഹം ഉത്‌ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പലസ്തീൻ പരാമർശം. പലസ്തീൻ എന്ന് കേൾക്കുമ്പോൾ മുസ്ലിംകളുടെ ചിത്രം മാത്രമാണ് പലർക്കും ഓർമ്മവരിക. എന്നാൽ അവിടെ ക്രൈസ്തവരും കൊല്ലപ്പെടുന്നുണ്ട്. ഗുരുദർശനം എത്തിയിരുന്നെങ്കിൽ പലസ്തീനിൽ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: പൊലീസ് സംരക്ഷണത്തിനായി സ്വന്തം വീടിനു നേരെ തന്നെ ആക്രമണം; ഹിന്ദുമഹാസഭ നേതാവും മകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

ചടങ്ങിൽ മന്ത്രി വി എൻ വാസവൻ, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെ ള്ളാപ്പള്ളി നടേശന്‍, രമേശ് ചെന്നിത്തല എംഎല്‍എ, അഡ്വ.വി.ജോയി എംഎല്‍എ തുടങ്ങിയവർ സംസാരിച്ചു. ശിവഗിരിയിലെ തീർത്ഥാടന മഹാമാഹം ജനുവരി 5നാണ് സമീപിക്കുക. ഓരോ ദിവസവും ആയിരക്കണക്കിന് തീർത്ഥാടകരാണ് ശിവഗിരിയിലേക്ക് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News