“മഹാത്മ അയ്യങ്കാളിയുടെ ജീവിതം പോരാട്ട വഴിയിലെ ജ്വലിക്കുന്ന അദ്ധ്യായം…”: മുഖ്യമന്ത്രി പിണറായി വിജയൻ

CM Pinarayi Vijayan on Mahatma Ayyankali

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ അയ്യങ്കാളി ദിനം ആചരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം കണ്ട വലിയ ദുരന്തമായിട്ടാണ് വയനാട് ദുരന്തം മാറിയിരിക്കുന്നത്. ദുരന്ത സമയത്ത് സമൂഹം കാണിച്ച ഏകോപിതമായ നീക്കം രാജ്യവും ലോകവും ശ്രദ്ധിച്ചതാണ്. ഇന്ന് കാണുന്ന സ്ഥിതിയിലേക്ക് നമ്മുടെ നാടിനെ മാറ്റിയെടുത്തതിൽ മഹാത്മ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരുടെ സുദീർഘമായ പങ്ക് ഓർക്കാതിരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ദളിത് ഫെഡറേഷൻ അയ്യൻകാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read; പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്ര സർക്കാർ; തീരുമാനമറിയിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ജാതി വിവേചനത്തിന്റെയും, ചൂഷണത്തിന്റെയും, അടിച്ചമർത്തലിൻ്റെയും വ്യവസ്ഥകൾ മനുഷ്യത്വരഹിതമായി തീർത്ത സമൂഹത്തെ മനുഷ്യത്വം ഉൾച്ചേർത്ത് നവീകരിച്ച സമൂഹത്തെ പുരോഗമനം സ്വഭാവമുള്ളതാക്കുന്നതിന് അയ്യങ്കാളിയെ പോലുള്ള മഹാത്മാക്കൾ വഹിച്ച പങ്ക് ചരിത്രപരമായുള്ളതാണ്. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അകറ്റി സമുദായത്തെ ആന്തരികമായി നവീകരിക്കുന്നതിന് അയ്യങ്കാളി വഹിച്ചിട്ടുള്ള പങ്ക് ചരിത്ര പ്രാധാന്യമുള്ളതാണ്. പുതിയകാലത്ത് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ സാമൂഹ്യ ഐക്യത്തെ ശിഥിലമാക്കാനുള്ള വലിയ ശ്രമങ്ങൾ ഉണ്ടാകുന്നു. അതിനെ ചെറുത്ത് ഐക്യം കാത്തുസൂക്ഷിക്കുക എന്നതാണ് അയ്യങ്കാളിയ്ക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരം, മുഖ്യമന്ത്രി പറഞ്ഞു.

Chief Minister Pinarayi Vijayan speaks about Mahatma Ayyankali

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News