‘സാധ്യമായതെല്ലാം ചെയ്യും’; അർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

Pinarayi Vijayan

അംഗോളയിൽ മണ്ണിടിച്ചലിൽ കാണാതായ അർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർജുന് വേണ്ടി സാധ്യമായത് എല്ലാം ചെയ്യുമെന്നും മുഖ്യമന്ത്രി കുടുംബാഗങ്ങൾക്ക് ഉറപ്പ് നൽകി. അർജുന്റെ കോഴിക്കോട്ടെ വീടാണ് മുഖ്യമന്ത്രി സന്ദർശിച്ചത്.

Also read:‘സിഎംഡിആർഎഫിലേക്ക് യുഡിഎഫിലെ എല്ലാ എംഎൽഎമാരും ഒരു മാസത്തെ ശമ്പളം നൽകും’; വി ഡി സതീശൻ

അർജുനായുള്ള കാത്തിരിപ്പിൽ കുടുംബം കഴിയുമ്പോഴാണ് ആശ്വാസ വാക്കുകളുകമായി മുഖ്യമന്ത്രി പിണറായിവിജയൻ എത്തിയത്. കോഴിക്കോട് കണ്ണാടിക്കലിലെ അർജ്ജുൻ്റെ വീട്ടിൽ എത്തിയ മുഖ്യമന്ത്രി പത്ത് മിനിറ്റോളം അർജുൻ്റെ വീട്ടിൽ ചിലവിട്ടു. അർജൻ്റെ ബന്ധുക്കൾക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്താണ് മുഖ്യമന്ത്രി മടങ്ങിയത്. തങ്ങളുടെ പരാതി മുഖ്യമന്തിയോട് പറഞ്ഞതായും എല്ലാ സഹായവും ഉറപ്പ് നൽകിയതായും അർജ്ജുൻ്റെ സഹോദരി പറഞ്ഞു.

Also read:വയനാടിനൊപ്പം; സിഎംഡിആർഎഫിലേക്ക് ആദ്യ ഗഡു 2.5 ലക്ഷം കൈമാറി ജനസംസ്കൃതി

അതേസമയം, കർണ്ണാടക സർക്കാറിൻ്റെ ഭാഗത്ത് നിന്ന് ഒരറിയിപ്പും ഇപ്പോഴും ലഭിക്കുന്നില്ല എന്നും സ്വമേധയ തിരച്ചിലിന് ഇറങ്ങാൻ സന്നദ്ധനായ ഈശ്വർ മാൽപെക്കെതിരെ കേസെടുക്കും എന്ന ഭിഷണി മുഴക്കുന്നതായും അർജൻ്റെ ബന്ധുക്കൾ പരാതിപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News