പുതുതായി നിർമ്മാണം പൂർത്തീകരിച്ച സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ്- സീതാറാം യച്ചൂരി ഭവൻ ചൊവ്വാഴ്ച പാർട്ടി പിബി അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉൽഘാടനം ചെയ്യും.
കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ ആനത്താനം റോഡിൽ മൂന്ന് നിലകളിലായി നിർമ്മിച്ചിട്ടുള്ള ഈ ഓഫീസ് മന്ദിരത്തിൽ സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ്, കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സിഐടിയു) ഓഫീസ്, വിപുലമായ ലൈബ്രറി, പാലിയേറ്റിവ് കേന്ദ്രം, സോഷ്യൽ മീഡിയാ സംവിധാനമുറി,350 ലേറെ പേർക്കിരിക്കാവുന്ന ശബ്ദ ക്രമീകരണ ഓഡിറ്റോറിയം, മൂന്ന് മിനി കോൺഫറൻസ് ഹാളുകൾ എന്നിവ പുതിയ ഓഫീസ് മന്ദിരത്തിലുണ്ടാകും.
ALSO READ; ലംഘിച്ചാൽ പാപ്പാന്മാർ പിഴ നൽകണം; ആനകൾക്ക് കുറി തൊടീക്കുന്നതിന് വിലക്കേർപ്പെടുത്തി ഗുരുവായൂർ ദേവസ്വം
കാഞ്ഞിരപ്പള്ളി ഏരിയായിലെ 13 ലോക്കൽ കമ്മിറ്റികളുടെ പരിധിയിലുള്ള 225 ബ്രാഞ്ചുകളിലെ 355O സി പി ഐ എം അംഗ ങ്ങളിൽ നിന്നും പാർട്ടി അനുഭാവികൾ, ബന്ധുക്കൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച പണം ഉപയോഗിച്ചാണ് ഈ മന്ദിരം നിർമ്മിച്ചിട്ടുള്ളത്.
സി.പി.ഐ.എം ൻ്റെ മുൻ അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ഓർമ്മയ്ക്കായി ഇന്ത്യയിലെ ആദ്യത്തെ സ്മാരകമായി ഇത് അറിയപ്പെടും.
സി പി ഐ എം ൻ്റെ മുതിർന്ന നേതാവും ദേശാഭിമാനി ജനറൽ മാനേജരുമായ കെ ജെ തോമസ് ചെയർമാനും കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗം അഡ്വ.പി ഷാനവാസ് ട്രഷററുമായ കമ്മിറ്റിക്കായിരുന്നു നിർമ്മാണ ചുമതല .
ചൊവ്വാഴ്ച വൈകുന്നേരം നാലിനാണ് ഉൽഘാടനം. ഉൽഘാടനത്തിനു ശേഷം കാഞ്ഞിരപ്പള്ളി പേട്ട കവലയിലുള്ള തോംസൺ മൈതാനിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ മുഖ്യ മ ന്ത്രി പിണറായി വിജയൻ സംസാരിക്കും. മന്ത്രി വി എൻ വാസവൻ, ജില്ലാ സെക്രട്ടറി എ വി റസൽ ,നേതാക്കളായ വൈക്കം വിശ്വൻ, കെ ജെ തോമസ്, അഡ്വ.കെ അനിൽകുമാർ എന്നിവർ പങ്കെടുക്കും. പൊതുസമ്മേളനത്തിനു ശേഷം ആലപ്പുഴ ബ്ലു ഡയമണ്ട് സി ൻ്റെ ഗാനമേള ഉണ്ടായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here