പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്നാണ് പിണറായി വിജയൻ ‘എക്സിൽ’ ട്വീറ്റ് ചെയ്തത്.

അതേസമയം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേർന്നു. പി എം നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകളെന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.

ALSO READ:ബ്രസീലിൽ വിനോദസഞ്ചാരികളുമായി പോയ വിമാനം തകർന്നു

അതേസമയം പ്രധാനമന്ത്രിയുടെ 73–ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി രാജ്യത്തുടനീളം വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സേവന പരിപാടികളാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ശുചീകരണം, രക്തദാനം അടക്കം ഓരോ സംസ്ഥാനങ്ങളും പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

ALSO READ:നിപയിൽ ആശ്വാസം, 45 സാമ്പിളുകൾ നെഗറ്റീവ്; വീണാ ജോർജ്

അതുപോലെനരേന്ദ്ര മോദിക്ക് നമോ ആപ്ലിക്കേഷന്‍ വഴിയും വെബ്‌സൈറ്റിലൂടെയും വീഡിയോ ആശംസകള്‍ നേരാന്‍ അവസരമൊരുക്കിയിട്ടുണ്ട്. റീല്‍സ് മാതൃകയില്‍ ഷൂട്ട് ചെയ്‌ത വീഡിയോകളാണ് നമോയില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുക. ‘എക്‌സ്‌പ്രസ് യുവര്‍ സേവാ ഭാവ്’ എന്നാണ് ഈ ക്യാമ്പയിന്റെ പേര്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News