സ്വന്തം സുഖം അപരന്റെ ദു:ഖമായി മാറാതിരിക്കാനുള്ള കരുതലും കരുണയും നമുക്കുണ്ടാകണമെന്ന് ഓര്‍മപ്പെടുത്തി എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യുദ്ധങ്ങളും വംശഹത്യകളും വര്‍ഗീയ കലാപങ്ങളും ലോകമെങ്ങും മനുഷ്യ ജീവനകളെടുക്കുമ്പോള്‍ ‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക’ എന്ന വചനത്തിന്റെ പ്രസക്തിയേറുകയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ALSO READ: 30 സ്മാര്‍ട്ട് അങ്കണവാടികള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആശംസ:
സമത്വത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശവുമായി ക്രിസ്മസ് സമാഗതമായിരിക്കുന്നു. യുദ്ധങ്ങളും വംശഹത്യകളും വര്‍ഗീയ കലാപങ്ങളും ലോകമെങ്ങും മനുഷ്യ ജീവനകളെടുക്കുമ്പോള്‍ ‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക’ എന്ന വചനത്തിന്റെ പ്രസക്തിയേറുകയാണ്. സ്വന്തം സുഖം അപരന്റെ ദു:ഖമായി മാറാതിരിക്കാനുള്ള കരുതലും കരുണയും നമുക്കുണ്ടാകേണ്ടതുണ്ട്. മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമായി വിളങ്ങുന്ന യേശു ക്രിസ്തുവിന്റെ ജന്മദിനത്തില്‍ ശാന്തിയുടേയും സ്‌നേഹത്തിന്റേയും സന്ദേശങ്ങള്‍ നമുക്കുയര്‍ത്തിപ്പിടിക്കാം. നാടിന്റെയാകെ നന്മയ്ക്കും പുരോഗതിയ്ക്കുമായി, വരും തലമുറയുടെ ഭാവിക്കായി ഒത്തൊരുമയോടെ മുന്നോട്ടു പോകുമെന്ന് ഉറപ്പിക്കാം. പ്രത്യാശയും സന്തോഷവും ഓരോരുത്തരുടേയും മനസ്സില്‍ നിറയട്ടെ. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ക്രിസ്മസ് ആശംസകള്‍ നേരുന്നു. ഹാപ്പി ക്രിസ്മസ്!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here