സൈന്യവും അര്‍ധസൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിക്കുന്നതിന് വേണ്ടി ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്നഭ്യര്‍ത്ഥിച്ചാണ് മുഖ്യമന്ത്രിയുടെ കത്ത്.
കുടുങ്ങിക്കിടക്കുന്നവരുടെ ദുരിതാവസ്ഥ സംബന്ധിച്ച് നിരവധി പരാതികള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടണമെന്നും സുഡാനിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവരെ തിരിച്ചെത്തിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു.
ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധ തൊഴിലാളികളുമായി സുഡാനില്‍ ജോലിചെയ്യുന്ന നിരവധി മലയാളികള്‍ ഇപ്പോള്‍ കുടുങ്ങി കിടക്കുകയാണ് എന്നും മുഖ്യമന്ത്രി കത്തിലൂടെ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി അവര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയും മരുന്നുകളും അടക്കമുള്ള അവശ്യവസ്തുക്കള്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്. ഏതാനും കേരളീയര്‍ സുഡാന്റെ ഒറ്റപ്പെട്ട ഉള്‍പ്രദേശങ്ങളില്‍ കുടുങ്ങിയിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.
സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍രൂക്ഷമായ സുഡാനില്‍ ആറ് ദിവസത്തിനിടെ 413 പേര്‍ കൊല്ലപ്പെടുകയും 3551 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടനയാണ് വെള്ളിയാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്.
Wrote to Hon’ble @PMOIndia Shri. @narendramodi requesting to ensure the safety and safe repatriation of Indian nationals stuck in civil war struck Sudan, including those from Kerala. Also, expressed gratitude for the steps taken by the @MEAIndia & @EoI_Khartoum in this regard.
— Pinarayi Vijayan (@pinarayivijayan) April 21, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here