അമിത്ഷായുടെ കള്ളം പൊളിച്ചടുക്കി മുഖ്യമന്ത്രി ; അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ പ്രദേശത്തിന് ഏഴു കിലോമീറ്റര്‍ ഇപ്പുറത്താണ് ദുരന്തം ഉണ്ടായത്, പറയുന്നതില്‍ ഒരു ഭാഗം വസ്തുതയല്ലാത്തത്

കേരളത്തിന് മഴമുന്നറിയിപ്പ് നല്‍കിയെന്ന അമിത്ഷായുടെ കള്ളം പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര കാലാവസ്ഥ പ്രവചനത്തില്‍ ജൂലൈ 23 മുതല്‍ 29 വരെ വയനാട്ടില്‍ റെഡ് അലര്‍ട്ട് ഇല്ല. പരമാവധി ഓറഞ്ച് വരെ മാത്രമാണ് ഉണ്ടായിരുന്നത്. പറയുന്നതില്‍ ഒരു ഭാഗം വസ്തുതയുള്ളത് ഒരു ഭാഗം വസ്തുത ഇല്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ഘട്ടത്തില്‍ പോലും റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. അപകടമുണ്ടായ ശേഷം രാവിലെ ആറുമണിക്കാണ് റെഡ് അലര്‍ട്ട് അവിടെ പ്രഖ്യാപിക്കുന്നത്.ജൂലൈ 23 മുതല്‍ 28 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്തിന് നല്‍കിയ മുന്നറിയിപ്പ് പ്രകാരം ഒരു ദിവസം പോലും വയനാട് ഓറഞ്ച് പോലും പ്രഖ്യാപിച്ചിട്ടില്ല. 29ന് ഓറഞ്ച് അലര്‍ട്ട് നല്‍കി. മുപ്പതിന് രാവിലെ ദുരന്തം ഉണ്ടായതിനുശേഷമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ :  മണലിപ്പുഴ കരകവിഞ്ഞു ; തൃശൂരിൽ ആമ്പല്ലൂരിലും പരിസരത്തും വീടുകളിൽ വെള്ളം കയറി

ദുരന്തമുണ്ടായ പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് ആണ് അപ്പോള്‍ നിലനിന്നിരുന്നത്. എന്നാല്‍ ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ 200മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ 374 മില്ലിമീറ്റര്‍ മഴ പെയ്തു. മുന്നറിയിപ്പ് നല്‍കിയതിലും എത്രയോ വലുതായിരുന്നു അതെന്നും അദ്ദേഹം ചോദിച്ചു. അമിത് ഷാ പറയുന്ന മുന്നറിയിപ്പ് കാലാവസ്ഥ മുന്നറിയിപ്പാണ്. അത് എല്ലാകാലത്തും അതീവ ഗൗരവത്തോടെ പരിഗണിക്കാറുണ്ട്. പഴിചാരേണ്ട ഘട്ടമായിട്ടല്ല ഇതിനെ ഞാന്‍ കാണുന്നത്. വസ്തുതകളെല്ലാം എല്ലാവര്‍ക്കും അറിയാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പച്ച അലര്‍ട്ട് ആണ് നല്‍കിയത് .കേരളം മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ 9 എന്‍ഡിആര്‍എഫ് സംഘം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.കേന്ദ്ര കാലാവസ്ഥാപനത്തിന്റെ ഓരോ ഘട്ടത്തിലെയും മുന്നറിയിപ്പ് പ്രകാരം സുരക്ഷകള്‍ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ : ‘വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം’ ; രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി

ദുരന്തം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞ പ്രദേശത്തിന് ഏഴു കിലോമീറ്റര്‍ ഇപ്പുറത്താണ് ദുരന്തം ഉണ്ടായത്.മുന്നറിയിപ്പുണ്ടായിരുന്ന സ്ഥലത്തെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.അത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു.ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനു കാരണം ഞങ്ങളെല്ല എന്ന് പറഞ്ഞ് മറ്റാരുടെയെങ്കിലും തലയിലിട്ട് ഒഴിയുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News