‘നവകേരള സദസ് ജനാധിപത്യ ഭരണ നിർവഹണത്തിൽ അത്യപൂർവ അധ്യായം’: മുഖ്യമന്ത്രി

ജനാധിപത്യ ഭരണ നിർവഹണത്തിൽ അത്യപൂർവമായ അധ്യായമായി നവകേരള സദസു മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകയ്ക്കെതിരായ കേസിൽ പൊലീസ് നടപടി തെളിവുകളുടെ അടിസ്ഥാനത്തിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ ആളുകളും ഭേദചിന്തയില്ലാതെയാണ് നവകേരള സദസിൽ അണിനിരന്നിട്ടുള്ളത്. ഈ യാത്രയുടെ ഏറ്റവും വലിയ കരുത്ത് ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: കൊല്ലത്ത് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

മാധ്യമപ്രവർത്തകയ്ക്കെതിരായ കേസിൽ പൊലീസ് പൊലീസിന്റെ ജോലിയാണ് ചെയ്യുന്നത്. തെളിവിന്റെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനയ്ക്ക് കേസെടുത്തതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിന് സംസ്ഥാനത്ത് ഒരു തടസ്സവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: തിരുവനന്തപുരം നഗരത്തിൽ കോൺഗ്രസിന്റെ അക്രമസമരം; പൊലീസിന് നേരെ പ്രവർത്തകരുടെ കല്ലേറ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News