കേന്ദ്ര സർക്കാരിൽ നിന്ന് ആവശ്യമായ സഹായം ലഭിച്ചില്ല; മുഖ്യമന്ത്രി

സംസ്ഥാനത്തിന് അര്‍ഹമായ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സർക്കാറിൽ നിന്ന് ആവശ്യമായ’ സഹായം ലഭിച്ചില്ലെന്നും കേന്ദ്രം സംസ്ഥാന സർക്കാരിന്റെ അധികാരം കവരുന്ന നിലയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ മേഖലയിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട സഹായങ്ങൾ ഒട്ടേറെയാണ് കേന്ദ്രം നിഷേധിച്ചത്.
ഒരു സംസ്ഥാനത്തെ സാമ്പത്തികമായി എങ്ങനെ ഞെരുക്കാൻ പറ്റും അതാണ് കേന്ദ്രം നോക്കിയതെന്നും മുഖ്യമന്ത്രി വിമർശിച്ചു.ഒറ്റപ്പാലത്ത് നടന്ന എൽഡിഎഫ് റാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ്. ദുരന്തങ്ങള്‍ വരുമ്പോള്‍ സംസ്ഥാനങ്ങളെ സഹായിക്കേണ്ടവരാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ കേരളത്തെ ദുരന്തകാലത്ത് കേന്ദ്രം സഹായിച്ചില്ല. മാത്രമല്ല സംസ്ഥാനത്തിന് ലഭിച്ച സഹായങ്ങള്‍ കേന്ദ്രം തടസപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി കേന്ദ്രം സഹായം തരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രസര്‍ക്കാര്‍ മുടക്കി. എയിംസ് എന്ന ആവശ്യവും കേന്ദ്രം അനുവദിച്ചില്ല. എന്നിട്ടും സംസ്ഥാനത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News