ഏക സിവിൽ കോഡിനെതിരെ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വയാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ചട്ടം 118 പ്രകാരമാണ് അവതരിപ്പിക്കുന്ന പ്രമേയത്തിൽ ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെടും. സഭ ഐക്യകണ്ഠേന പ്രമേയം പാസാക്കുമെന്നാണ് കരുതുന്നത്. പ്രതിപക്ഷ നേതാവും പ്രമേയത്തെ പിന്തുണയ്ക്കും.
also read: വധശ്രമക്കേസ് പ്രതി സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു
ഏക സിവിൽ കോഡ് വിഷയത്തിൽ നേരത്തെ തന്നെ സി പി ഐ എമ്മും കോൺഗ്രസും മുസ്ലിം ലീഗും സി പി ഐ യും അടക്കമുള്ള കക്ഷികളെല്ലാം എതിർത്തിരുന്നു.സംസ്ഥാനത്തെമ്പാടും പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിനെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയിൽ പ്രമേയം കൊണ്ടു വരുന്നത്. ഏക സിവിൽ കോഡ് വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും മതസംഘടനകളില്‍ നിന്നും ദേശീയ നിയമ കമ്മിഷൻ അഭിപ്രായം തേടിയിരുന്നു.
പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം തിങ്കളാഴ്ചയായിരുന്നു തുടങ്ങിയത്. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിലേക്ക് നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങളാണ് പരിഗണിക്കുന്നത്. ആദ്യ ദിവസം അന്തരിച്ച ഉമ്മൻചാണ്ടിക്കും വക്കം പുരുഷോത്തമനും സഭാംഗങ്ങൾ ആദരം അർപ്പിച്ച് സഭ പിരിഞ്ഞു.
also read: വധശ്രമക്കേസ് പ്രതി സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു
അതേസമയം വരും ദിവസങ്ങളിൽ മിത്ത് വിവാദം, മദ്യനയം, സെമി ഹൈസ്പീഡ് റെയില്‍, ഇ ശ്രീധരന്‍ നല്‍കിയ റിപ്പോർട്ട്, തെരുവ് നായ ആക്രമണം, റോഡ് ക്യാമറ, സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വിഷയങ്ങളും സഭയിൽ ചർച്ചയാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here