‘പി കെ സി സമരപഥങ്ങളിലെ ചന്ദ്രകാന്തം’ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

പുന്നപ്ര വയലാര്‍ സമരനായകന്‍ പി കെ ചന്ദ്രാനന്ദനെ കുറിച്ച് മകള്‍ ഉഷാ വെണ്‍പാല എഴുതിയ പുസ്തകം ‘പി കെ സി സമരപഥങ്ങളിലെ ചന്ദ്രകാന്തം’ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയില്‍ നിന്ന് ബിനോയ് വിശ്വം എം പി പുസ്തകം ഏറ്റുവാങ്ങി.

പോരാട്ടങ്ങളും സഹനങ്ങളും ത്യാഗങ്ങളുമായി സ്വന്തം ജീവിതത്തെ മാറ്റിയ അനുപമനായ കമ്മ്യൂണിസ്റ്റ് നേതാവാണ് പി കെ സിയെന്ന് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പുന്നപ്ര- വയലാര്‍ പോരാട്ടങ്ങളുടെ പ്രതീകമായി മാറി കഴിഞ്ഞ പേരാണ് പി കെ സിയെന്നും ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എങ്ങനെയായിരക്കണമെന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് അദ്ദേഹമെന്നും പുസ്തക പ്രകാശന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.

READ ALSO:‘അവസാന നിമിഷം വരെ ആവേശം’, പാകിസ്ഥാനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

മധ്യതിരുവിതാംകൂറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ ചരിത്രപരമായ പങ്ക് വഹിച്ച പി കെ സിയുടെ സ്മരണ മുന്‍നിര്‍ത്തിയുള്ള ഗ്രന്ഥത്തില്‍ കയര്‍ത്തൊഴിലാളികളുടെ ജീവിതം, പുന്നപ്ര- വയലാര്‍ സമരം, ദേശാഭിമാനിയിലെ പ്രവര്‍ത്തനം, നിയമസഭയിലെ ഇടപെടലുകള്‍ തുടങ്ങിയവയൊക്കെ ഉള്ളടക്കമായിട്ടുണ്ട്. റെസ്പോണ്‍സ് ബുക്സാണ് പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ എഡിറ്റര്‍ കെ അനില്‍കുമാറാണ്. കവര്‍ രൂപകല്പന ചെയ്തത് രാജേഷ് ചേലോട്.

READ ALSO:വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പി ഏറ്റുവാങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News