വ്യത്യസ്ത ഭാഷകളിൽ അപരിചിതമായ ഇതിവൃത്തങ്ങൾ മുൻനിർത്തി ഛായാഗ്രാഹണരം​ഗത്തും സംവിധാനരം​ഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു; സംഗീത് ശിവന്റെ വിയോഗത്തിൽ അനുസ്‌മരിച്ച് മുഖ്യമന്ത്രി

സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി.വൈവിധ്യമാർന്ന തലങ്ങളിലേക്കു ചലച്ചിത്രകലയെ വളർത്തിയ ശ്രദ്ധേയനായ സംവിധായകനായിരുന്നു സം​ഗീത് ശിവൻ എന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യത്യസ്ത ഭാഷകളിൽ, അപരിചിതമായ ഇതിവൃത്തങ്ങൾ മുൻനിർത്തി സിനിമകളെടുത്ത സം​ഗീത് ശിവൻ ഛായ​ഗ്രഹണരം​ഗത്തും സംവിധാനരം​ഗത്തും മികവുറ്റ വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

ALSO READ: യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കണമെന്ന ആഗ്രഹം ബാക്കി; വിടപറഞ്ഞ് സംഗീത് ശിവൻ

പുതിയ ആഖ്യാനരീതി, പുതിയ ദൃശ്യാവിഷ്ക്കരണ രീതി എന്നിവ അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടമാണ് സം​ഗീത് ശിവന്റെ നിര്യാണം മൂലമുണ്ടായിട്ടുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: അദ്ദേഹത്തിനൊപ്പം ചെയ്ത സിനിമകളെല്ലാം എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ചിത്രങ്ങള്‍; സംഗീത് ശിവന്റെ ഓര്‍മകള്‍ പങ്കുവെച്ച് മോഹന്‍ലാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here